/indian-express-malayalam/media/media_files/13vc8nzBRQANbEEzNsSz.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ഭാഗ്യയുടെ വിവാഹം ജനുവരി 17ന് ബുധനാഴ്ച ഗുരുവായൂരിൽ വച്ചു നടക്കുകയാണ്. വിവാഹത്തലേന്ന് വധുവിന് ആശംസകൾ നേരാനും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേരാനുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്ര മോഹൻലാലിനുമൊപ്പമാണ് സൂപ്പർസ്റ്റാറുകൾ എത്തിയത്.
വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ ഗുരുവായൂരിൽ എത്തും.
വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങൾ കുടുംബസമേതം ഗുരുവായൂരിൽ എത്തുമെന്ന് മുൻപെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച നടി സുകന്യ, വിന്ദുജ മേനോൻ, ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിച്ചേർന്നിട്ടുണ്ട്.
മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ.
ഗുരുവായൂരിലെ വിവാഹത്തിനു പിന്നാലെ എറണാകുളത്തും തിരുവനന്തപുരത്തും വിവാഹ റിസപ്ഷനുകളും സുരേഷ് ഗോപി ഒരുക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.