scorecardresearch

ആദ്യ ദിനം 5.5 കോടി നേടി 'വാലിബൻ'; നീണ്ട വാരാന്ത്യം തുണയാകുമെന്ന് പ്രതീക്ഷ

'മലൈക്കോട്ടൈ വാലിബൻ' ബോക്‌സ് ഓഫീസ് കളക്ഷൻ: ആദ്യ ദിനത്തിൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ദേശീയ തലത്തിൽ 5.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ രേഖപ്പെടുത്തി,. മൊത്തത്തിലുള്ള ഒക്യുപ്പൻസി നിരക്ക് 51.23 ശതമാനമാണ്.

'മലൈക്കോട്ടൈ വാലിബൻ' ബോക്‌സ് ഓഫീസ് കളക്ഷൻ: ആദ്യ ദിനത്തിൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ദേശീയ തലത്തിൽ 5.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ രേഖപ്പെടുത്തി,. മൊത്തത്തിലുള്ള ഒക്യുപ്പൻസി നിരക്ക് 51.23 ശതമാനമാണ്.

author-image
Entertainment Desk
New Update
Malaikottai Vaaliban Box Office

Photo. Malaikkottai Vaaliban/IMDB

Malaikottai Vaaliban box office collection day 1:ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ (Mohanlal) ചിത്രം 'മലൈക്കോട്ടൈ വാലിബൻ,' വ്യാഴാഴ്ച സ്‌ക്രീനിൽ എത്തി. ആദ്യ ഷോ രാവിലെ ആറു മണിക്കായിരുന്നു. അസാധാരണമായ അഡ്വാൻസ് ബുക്കിങ്ങിനും ഒരു മലയാളം സിനിമയ്‌ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു, 'വാലിബനിലൂടെ' മറ്റൊരു ഇൻഡസ്ടറി ഹിറ്റ് നൽകാൻ മോഹൻലാലിന് സാധിക്കുമോ എന്ന് വരും ദിവസങ്ങൾ പറയും.

Advertisment

ആദ്യ ദിനത്തിൽ, ചിത്രം ദേശീയ തലത്തിൽ 5.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ രേഖപ്പെടുത്തി. മൊത്തത്തിലുള്ള ഒക്യുപ്പൻസി നിരക്ക് 51.23 ശതമാനമാണ്. രാവിലെയുള്ള സ്‌ക്രീനിങ്ങിൽ 59.81 ശതമാനം ഒക്യുപ്പൻസി നിരക്ക് ഉണ്ടായിരുന്നു എങ്കിലും ഉച്ചയോടെ അത് 37.09 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, ഈവനിംഗ്, നൈറ്റ് ഷോകൾ മെച്ചപ്പെട്ടു, നിരക്കുകൾ യഥാക്രമം 48.62 ശതമാനവും 59.41 ശതമാനവും എത്തി.

ഇൻഡസ്ടറി ട്രാക്കർ 'വാട്ട് ദ ഫസ്' പറയുന്നതനുസരിച്ച്, 'മലൈക്കോട്ടൈ വാലിബൻ' റിലീസ് ദിവസം കേരളത്തിൽ 4.76 കോടി രൂപ നേടി -  1,980 ഷോകളിലായി 3,12,670 അഡ്മിഷനുകൾ. മൊത്തത്തിൽ 56.11 ശതമാനം ഒക്യുപ്പൻസി നിരക്ക്. ഒരു മലയാള സിനിമയ്ക്ക് ഇതൊരു നല്ല ഓപ്പണിംഗ് ആണെന്നും ട്രാക്കർ കുറിച്ചു.

വാട്ട് ദ ഫസ്സിന്റെ കണക്കുകൾ അനുസരിച്ച്, ചിത്രത്തെ ചുറ്റിപ്പറ്റി കാര്യമായ ഹൈപ്പ് ഉണ്ടായിരുന്നിട്ടും, കേരളത്തിലെ ഏറ്റവും വലിയ ഓപ്പണർമാരുടെ പട്ടികയ്ക്ക് അടുത്തെങ്ങും നിൽക്കുന്നില്ല 'വാലിബൻ.' നിലവിൽ, ലോകേഷ് കനകരാജിന്റെ 'വിജയ് ചിത്രം 'ലിയോ,' ആണ് കേരളത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ (12 കോടി രൂപ) നേടിയ ചിത്രം. പ്രശാന്ത് നീലിന്റെ യഷ് നായകനായ കെജിഎഫ് (7.25 കോടി), ശ്രീകുമാറിർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒടിയൻ' (6.76 കോടി രൂപ), നെൽസന്റെ വിജയ് നായകനായ 'ബീസ്റ്റ്' (6.6 കോടി രൂപ) എന്നിവയാണ് പിന്നിൽ.

മലൈക്കോട്ടൈ വാലിബൻ ഇന്ത്യൻ എക്സ്പ്രസ്സ് റിവ്യൂകൾ വായിക്കാം 

Advertisment

Mohanlal Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: