scorecardresearch

വാലിബൻ ചലഞ്ച്; ആരാധകരെ വെല്ലുവിളിച്ച് മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ

ആരാധകരെ വാലിബൻ ചലഞ്ചിനായി വെല്ലുവിളിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്.

ആരാധകരെ വാലിബൻ ചലഞ്ചിനായി വെല്ലുവിളിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്.

author-image
Entertainment Desk
New Update
Mohanlal vaaliban.jpg

ചിത്രം: ഇൻസ്റ്റഗ്രാം/മോഹൻലാൽ

ചിലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബൻ'. റിലീസടുക്കുമ്പോൾ ചിത്രത്തിന്റെ നിരവധി അപ്ഡേറ്റുകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കുന്നത്. പി എസ് റഫീഖ് എഴുതിയ മദഭര മിഴിയോരം എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, ആരാധകരെ 'വാലിബൻ ചലഞ്ചിനായി' വെല്ലുവിളിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്.

Advertisment

ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

130 ദിവസം രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Read More Entertainment Stories Here

Advertisment
Mohanlal Lijo Jose Pellishery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: