/indian-express-malayalam/media/media_files/f5qn7v7pOU3pkiKNpjGG.jpg)
പിതാവിനൊപ്പം കരൺ
ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ ആയിരിക്കുമ്പോഴും തന്റെ പിതാവ് വളരെ ലളിതമായ ജീവിതമാണ് നയിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. താരങ്ങളായ വിക്കി കൗശലും കിയാര അദ്വാനിയും ആതിഥേയത്വം വഹിച്ച കോഫി വിത്ത് കരണിന്റെ ഈ ആഴ്‌ചയിലെ എപ്പിസോഡിനിടെയാണ് കരൺ പിതാവിനെ കുറിച്ചു സംസാരിച്ചത്.
2001 ൽ, "ഒരു കാരണവുമില്ലാതെ ഞാൻ ഒരു കലാസ്വാദകനാകണമെന്ന് പെട്ടെന്ന് തീരുമാനിച്ചു" എന്ന് കരൺ പറഞ്ഞു. അതിന്റെ ഭാഗമായി വിലകൂടിയ ഒരു പെയിന്റിംഗ് വാങ്ങാൻ ശ്രമിച്ച തന്നോട് അച്ഛൻ പറഞ്ഞ കാര്യങ്ങളും കരൺ ഓർത്തെടുത്തു.
“എനിക്ക് അക്കാലത്ത് ഒന്നും അറിയില്ലെന്നല്ല. ആ സമയത്ത് റാസ ഒരു വലിയ കലാകാരനായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അക്കാലത്ത് റാസ ഒരു വലിയ ബ്രാൻഡായിരുന്നു. എന്റെ അച്ഛൻ വളരെ ലളിതജീവിതം നയിക്കുന്ന ഒരു മനുഷ്യനായിരുന്നു, റാസയിൽ നിന്ന് ഒരു കലാസൃഷ്ടി വാങ്ങാൻ ഞാൻ അദ്ദേഹത്തോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. "5 ലക്ഷം രൂപയോ? 5 ലക്ഷം രൂപ വില വരുന്ന പെയിന്റിംഗ് ഒക്കെയുണ്ടോ?" എന്നു തിരക്കി. ഞാൻ ആ കലാസൃഷ്ടിയെ കുറിച്ചു വിവരിച്ചുകൊടുത്തു. അന്ന് അച്ഛൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് പഞ്ചാബിയിൽ ആയിരുന്നു. ‘യേ തോ സെറ്റിംഗ് വാലേ ഭീ കർ സ്കേറ്റ് ഹേ, ഇസ്കെ മൈനേ 5 ലക്ഷം ക്യൂ ദിയേ (സെറ്റ് ഡിസൈനർമാർക്ക് പോലും ഇത് നിർമ്മിക്കാമായിരുന്നു, എന്തിനാണ് ഞാനിതിന് 5 ലക്ഷം രൂപ നൽകിയത്)?”
1976ലാണ് യാഷ് ജോഹർ ധർമ്മ പ്രൊഡക്ഷൻ ആരംഭിച്ചത്. അമിതാഭ് ബച്ചൻ നായകനായ ദോസ്താന ആയിരുന്നു ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ആദ്യ ചിത്രം. ഇതുവരെ ഏതാണ്ട് 45ൽ ഏറെ ചിത്രങ്ങൾ ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ചിട്ടുണ്ട്. 2004ൽ ആണ് യാഷ് ജോഹർ അന്തരിച്ചത്. ഇന്ന് കരൺ ആണ് ധർമ്മ പ്രൊഡക്ഷൻ നോക്കി നടത്തുന്നത്.
Read More Entertainment Stories Here
- അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
- 'പഠാൻ' വീണു, 'ജവാനും'; 2 ദിവസം കൊണ്ട് 100 കോടി കടന്ന് 'ആനിമലി'ന്റെ ബോക്സോഫീസ് കുതിപ്പ്
- കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനാ, ഒറ്റ ദിവസം കൊണ്ട് മുടി വളരുമെന്ന് മിഥുൻ രമേശ്
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.