scorecardresearch

അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ

13 വർഷങ്ങൾക്കു മുൻപ് ടൊവിനോ തോമസ് അഭിനയിച്ച ഒരു ആൽബം സോങ്ങാണ് ഇപ്പോൾ വൈറലാവുന്നത്

13 വർഷങ്ങൾക്കു മുൻപ് ടൊവിനോ തോമസ് അഭിനയിച്ച ഒരു ആൽബം സോങ്ങാണ് ഇപ്പോൾ വൈറലാവുന്നത്

author-image
Entertainment Desk
New Update
 Tovino Thomas | SIVASUNDAR ALBUM

ടൊവിനോ തോമസ്

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി  നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയിലെ ശ്രദ്ധേയ മുഖമാണ്. മോഡലിംഗിലും അഭിനയത്തിലുമെല്ലാം താൽപ്പര്യമുള്ള ടൊവിനോ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ചാണ്  തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.   

Advertisment

ടൊവിനോ തോമസ് എന്ന താരോദയത്തിനു മുൻപ്, നടൻ അഭിനയിച്ച പഴയൊരു ആൽബം സോങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അഴകിന്റെ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ഗജവീരൻ തിരുവമ്പാടി ശിവസുന്ദറിനെ കുറിച്ചുള്ള ആൽബമാണിത്. ഗജവീരനെ പുകഴ്ത്തി ഗാനം ആലപിക്കുന്ന ചെറുപ്പക്കാരനായാണ് ടൊവിനോ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

"അന്ന് ശിവനെ നോക്കി നായകനെ നോക്കാൻ മറന്നു പോയി," എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റു ചെയ്യുന്നത്. തലൈവരെ നീങ്കളാ? എന്ന് അതിശയപ്പെടുന്നവരും ഏറെയാണ്. 'ശിവനുള്ളപ്പോ എങ്ങനാ ചേട്ടാ നായകനെ നോക്കുന്നേ ആഢ്യൻ തമ്പുരാൻ തിരുവമ്പാടി ശിവസുന്ദർ', 'ഇനി സാക്ഷാൽ സൽമാൻഖാൻ അഭിനയിച്ചാലും നമ്മുടെ ചെക്കനേ നോക്കുള്ളൂ ഞങ്ങൾ. എന്നും ഓർമകളിൽ തിരുവമ്പാടി ശിവസുന്ദർ' എന്നിങ്ങനെ പോവുന്നു ആനപ്രേമികളുടെ കമന്റുകൾ.

Advertisment

അതേസമയം, കഴിഞ്ഞ 13 വർഷം കൊണ്ട് നടൻ എന്ന രീതിയിലുള്ള ടൊവിനോയുടെ വളർച്ചയ്ക്ക് കയ്യടിക്കുന്നവരെയും കമന്റുകളിൽ കാണാം. "ആൽബം തൊട്ട് കേരളത്തിൽ സ്വന്തം സൂപ്പർ ഹീറോ വരെ എത്തിയില്ലേ?  അതിൽ കഠിനധ്വാനത്തിന്റെ ഒരു കഥയുണ്ട്.  ഉയർച്ച- താഴ്ചകൾ കണ്ട മാനസിക സംഘർഷത്തിലൂടെ കടന്നുപോയ ഒരു ചെറുപ്പക്കാരന്റെ കഥ," എന്നാണ് ഒരാൾ കമന്റു ചെയ്യുന്നത്. 

പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് 'ഗപ്പി', 'ഒരു മെക്സിക്കൻ അപാരത', 'ഗോദ', 'തരംഗം', 'മായാനദി', 'ആമി', 'അഭിയും ഞാനും', 'മറഡോണ', 'തീവണ്ടി', 'ഒരു കുപ്രസിദ്ധ പയ്യൻ', 'എന്റെ ഉമ്മാന്റെ പേര്', 'ലൂസിഫർ', 'ഉയരെ', 'വൈറസ്', 'ആൻഡ് ദ ഓസ്കാർ ഗോസ് ടു', 'ലൂക്ക', 'കൽക്കി', 'എടക്കാട് ബറ്റാലിയൻ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു. കാണെക്കാണെ, മിന്നൽ മുരളി, നാരദൻ, ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല, 2018 തുടങ്ങിയ ടൊവിനോ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടി.

Read More Entertainment Stories Here

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: