scorecardresearch

മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ ചാക്കോച്ചാ? പിഷാരടി ചോദിക്കുന്നു

Happy Birthday Kunchacko Boban: മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാൾ. താരത്തിന്റെ 47-ാം പിറന്നാൾ ആഘോഷമാക്കുകയാണ് സുഹൃത്തുക്കളും ആരാധകരും

Happy Birthday Kunchacko Boban: മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാൾ. താരത്തിന്റെ 47-ാം പിറന്നാൾ ആഘോഷമാക്കുകയാണ് സുഹൃത്തുക്കളും ആരാധകരും

author-image
Entertainment Desk
New Update
Kunchacko Boban birthday Ramesh Pisharody

Happy Birthday Kunchacko Boban

Happy Birthday Kunchacko Boban: മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാൾ. താരത്തിന്റെ 47-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും. 

Advertisment

ചാക്കോച്ചന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രിയ സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ആശംസയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "കരിയർ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും... എത്രയോ സൂപ്പർ ഹിറ്റുകളിൽ നായകനായപ്പോഴും  സിനിമാക്കാരൻ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരൻ.
മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? 
ഇന്ന് ചാക്കോച്ചനു പിറന്നാൾ..."

Happy Birthday Kunchacko Boban 

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. 'നിറം', 'കസ്തൂരിമാൻ', 'സ്വപ്നക്കൂട്', 'ദോസ്ത്', 'നക്ഷത്രത്താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Advertisment

അമൽ നീരദ് ചിത്രം ബോഗെയ്ൻവില്ലയിലാണ് ഏറ്റവുമൊടുവിൽ ചാക്കോച്ചനെ കണ്ടത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ചാക്കോച്ചൻ തിളങ്ങുന്ന കാഴ്ചയാണ് ബോഗെയ്ൻവില്ലയിൽ കണ്ടത്. 

Read More

Ramesh Pisharody Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: