/indian-express-malayalam/media/media_files/2025/05/09/UmBKv65nSc77syCDyIME.jpg)
Good Bad Ugly OTT Release Date & Platform: ഗുഡ് ബാഡ് അഗ്ലി ഒടിടി
Good Bad Ugly OTT Release Date & Platform: അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്നർ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിലെത്തി.
അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിലെ നായിക. സുനില്, പ്രസന്ന, അര്ജുന് ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അജിത് അവതരിപ്പിച്ചത്.
ദേവി ശ്രീ പ്രസാദ് സംഗീതം നിർവ്വഹിച്ച ചിത്രം നിർമിച്ചത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
Good Bad Ugly OTT: ഗുഡ് ബാഡ് അഗ്ലി ഒടിടിയിൽ എവിടെ കാണാം?
View this post on InstagramA post shared by Netflix india (@netflix_in) നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മേയ് 8 മുതൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Read More
- Hunt OTT: ഹണ്ട് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- The Diplomat OTT: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഉസ്മയുടെ കഥ പറയുന്ന ആ ചിത്രം ഒടിടിയിലേക്ക്
- രവി മോഹനും കെനിഷയും പ്രണയത്തിലോ? പൊതുവേദിയിൽ ഒരുമിച്ചെത്തി ഇരുവരും
- ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.