scorecardresearch

രവി മോഹനും കെനിഷയും പ്രണയത്തിലോ? പൊതുവേദിയിൽ ഒരുമിച്ചെത്തി ഇരുവരും

ഗായിക കെനിഷ ഫ്രാൻസിസും രവി മോഹനും ഡേറ്റിംഗിൽ ആണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു വിവാഹ വീഡിയോ ശ്രദ്ധേയമാകുന്നത്

ഗായിക കെനിഷ ഫ്രാൻസിസും രവി മോഹനും ഡേറ്റിംഗിൽ ആണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു വിവാഹ വീഡിയോ ശ്രദ്ധേയമാകുന്നത്

author-image
Entertainment Desk
New Update
Ravi Mohan Keneesha

രവി മോഹൻ കെനിഷ | Photo: Instagram

സെപ്തംബർ 9 നാണ് ജയം രവി ഭാര്യയിൽ നിന്ന് വേർപിരിയുന്നതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

വിവാഹമോചന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ, ഗായിക കെനിഷ ഫ്രാൻസിസുമായി ജയം രവി ഡേറ്റിംഗിൽ ആണെന്ന രീതിയിലുള്ള കിംവദന്തികളും പ്രചരിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹമോചനത്തിൽ മൂന്നാമതൊരാളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് ജയം രവി അഭ്യർത്ഥിച്ചിരുന്നു.

ജയം രവിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് കെനിഷയും ഡിടി നെക്‌സ്റ്റിനു നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നിരുന്നു. തൻ്റെ “ഇധൈ യാർ സോൾവാരോ” എന്ന ഗാനത്തിൻ്റെ ലോഞ്ചിൽ വച്ചാണ് ജയം രവിയെ ആദ്യമായി കണ്ടതെന്നും പിന്നീട് പരിമിതമായ സമ്പർക്കം പുലർത്തിയിരുന്നു എന്നുമായിരുന്നു കെനിഷയുടെ വാക്കുകൾ.

വിവാഹജീവിതത്തിൽ നിന്ന് മാനസികമായും വൈകാരികമായും സമ്മർദ്ദം ഏറ്റ ജയം രവി പ്രൊഫഷണൽ സഹായത്തിനായി ഈ വർഷം ജൂണിൽ  തന്നെ സമീപിച്ചതായും സ്പിരിച്വൽ ഹീലർ കൂടിയായ കെനിഷ വെളിപ്പെടുത്തിരുന്നു.

Advertisment

“ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ, ആരതിയോടും അവളുടെ മാതാപിതാക്കളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെക്കുറിച്ച് കേൾക്കുന്നത് എനിക്ക് വേദനാജനകമായിരുന്നു. ആണോ പെണ്ണോ എന്നില്ല, ആരും ഇത്രയധികം അബ്യൂസ് അർഹിക്കുന്നില്ല. ഞങ്ങളുടെ തെറാപ്പി സെഷനുകളെക്കുറിച്ചുള്ള എൻ്റെ കുറിപ്പുകൾ രവിയുടെ അനുമതിയോടെയോ അല്ലാതെയോ തെളിവുസഹിതം എനിക്ക് കോടതിയിൽ  ഹാജരാക്കാം,” എന്നും കെനിഷ കൂട്ടിച്ചേർത്തു.

എന്നാലിപ്പോഴിതാ നിർമാതാവ് ഇഷാരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളാണ് ആരാധകരിൽ വീണ്ടും സംശയമുണർത്തിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന്  ഉറപ്പിച്ചുകൊണ്ടുള്ള കമൻ്റുകളാണ് ഏവരും പങ്കുവയ്ക്കുന്നത്. 

രവി മോഹനും ആരതിയും വേർപിരിയാനുള്ള കാരണം കെനിഷയാണെന്ന് ഗോസിപ്പുകൾ തുടക്കത്തിൽ തന്നെ പ്രചരിച്ചിരുന്നു. 

Read More

Celebrities

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: