/indian-express-malayalam/media/media_files/0eVmGi9zldIv2YO31Sm1.jpg)
വലിയ ജനപ്രീതി നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ഒരുകോടി ഷോ. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഈ പ്രോഗാമിന്റെ പുതിയ സീസൺ ആരംഭിച്ചത് അടുത്തിടെയാണ്. പുതിയ സീസണിൽ ആദ്യ അതിഥിയായി എത്തിയത് ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ ആയിരുന്നു.
പരിപാടിയുടെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രൊമോയിൽ ഒരു പാട്ടു പാടുന്നതിനു മുൻപ് ധ്യാൻ പറയുന്ന മുഖവുരയാണ് ശ്രദ്ധേയം.
"ഒരാളോട് പറയാൻ പറ്റാത്തൊരു പാട്ടാ. ഇതു കാണുമല്ലോ. കാണുന്ന ആൾക്കു വേണ്ടിയുള്ള പാട്ടാണ്," എന്നാണ് ധ്യാൻ പറയുന്നത്. "സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം," എന്ന ഗാനമാണ് ധ്യാൻ ആലപിക്കുന്നത്.
എനിക്ക് മനസ്സിലായി ആരെയാണ് ഉദ്ദേശിച്ചതെന്നാണ് ശ്രീകണ്ഠൻ നായരുടെ മറുപടി.
സിനിമ അഭിനയത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ ആരാധകരെ അഭിമുഖങ്ങളിലൂടെ സൃഷ്ടിച്ച നടനാണ് ധ്യാൻ ശ്രീനവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും, ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ഇപ്പോഴും ഒരു പ്രത്യേക ഫാൻബേസ് ഉണ്ട്. അഭിമുഖങ്ങളിലെ രസകരമായ കൗണ്ടറുകളും തുറന്നു പറച്ചിലുകളുമാണ് ഇതിന്റെ പ്രധാന കാരണം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷമാണ് ധ്യാനിന്റെ ഏറ്റവും ഒടുവിലെ റിലീസ്. ധ്യാൻ ശ്രീനവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ നായകന്മാരായി എത്തിയ ചിത്രത്തിൽ അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിവിൻ പോളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.
Read More Entertainment Stories Here
- കളി കാര്യമായി, ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ കൊമ്പുകോർത്ത് ജഗദീഷും ശ്രീകണ്ഠൻ നായരും, വീഡിയോ
- ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച് അജിത്, ശാലിനിക്ക് എന്ത് പറ്റിയെന്ന് ആരാധകർ
- ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നതുപോലെയാണ് അൽഫോൻസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്തത്: അനുപമ
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- ആദ്യ ഭാര്യ പുറത്തേക്ക്; ബിഗ് ബോസ് വീടിനകത്ത് ഇനി ശേഷിക്കുന്നത് അർമാനും രണ്ടാം ഭാര്യയും
- ബി​ഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.