/indian-express-malayalam/media/media_files/xw9nN5JHPEQRL4aW9JVE.jpg)
മമ്മൂട്ടി, ശരത് പ്രകാശ് (ചിത്രം/ഇൻസ്റ്റാഗ്രാം)
പഴയകാലത്ത് ഹിറ്റായ ചിത്രങ്ങളിലെയും സീരിയലുകളിലെയും ബാലതാരങ്ങളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയുടെ പുതിയ ട്രെൻഡാണ്. നിരവധി ജനപ്രിയ പരമ്പരകളിലെയും ചിത്രങ്ങളിലെയും കുട്ടിത്താരങ്ങളെ സമൂഹമാധ്യമങ്ങൾ ഇതുപോലെ കണ്ടെത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.
ട്രെൻഡ് വ്യാപകമായതോടെ സൈബർ ഇടങ്ങളിൽ ചർച്ചയായ രണ്ടു കുട്ടികളാണ്, അനുവും, സുധിയും. 1995ൽ പുറത്തിറങ്ങിയ 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മമ്മൂക്കയോടൊപ്പം തകർത്തഭിനയിച്ച കുട്ടി താരങ്ങളാണ് ഇവർ. ചിത്രത്തിൽ അനുവായി അഭിനയിച്ചത് ചലച്ചിത്രതാരം അനാർക്കലി മരക്കാരുടെ സഹോദരിയായ ലക്ഷ്മി മരക്കാർ ആയിരുന്നു. എന്നാൽ സുധി ആരാണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ലായിരുന്നു. ഈ ചിത്രത്തിനു ശേഷം മറ്റു പല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് താരത്തെ വെള്ളത്തിരയിൽ കണ്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ നടത്തിയ അഭിമുഖത്തിലാണ് താരം പ്രത്യക്ഷനായത്. തിരുവനന്തപുരം സ്വദേശിയായ ശരത് പ്രകാശാണ് സുധി എന്ന കഥാപാത്രത്തിലൂടെ മലയാള മനസിൽ ഇടം നേടിയ ആ താരം.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിനു ശേഷം, മോഹൻലാൽ ചിത്രമായ പ്രിൻസ്, വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അടിവാരം തുടങ്ങിയ ചിത്രങ്ങളിലും ചില ടെലിവിഷൻ പരമ്പരകളിലും ശരത്ത് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
തൻറെ ആദ്യ സിനിമയുടെ ചിത്രീകരണവേളയിൽ മലയാളത്തിൻറെ പ്രിയ നടൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും ഓർമ്മകളും താരം പങ്കുവെച്ചു. ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ ശരത്തിന്റെ കഥാപാത്രമായ സുധി കിടന്നുറങ്ങുന്ന ഒരു രംഗമുണ്ട്. ഇത് ചിത്രീകരിക്കുന്നതിന് മുൻപായി മമ്മൂട്ടി ശരത്തിനോട്ട് വീട്ടിൽ എങ്ങനെയാണ് അച്ഛനൊപ്പം കിടക്കുന്നത് എന്ന് ചോദിച്ചു, "അച്ഛൻറെ ദേഹത്ത് കാലു വെച്ചാണ് കിടക്കുന്നത് എന്ന് മറുപടി പറഞ്ഞതോടെ, അതേപോലെ കിടക്കാൻ എന്നോട് അദ്ദേഹം ആവശ്യപ്പെടുകയും രംഗം അതേപടി ചിത്രീകരിക്കുകയും ചെയ്തു", ശരത് പറഞ്ഞു. തന്റെ മകനായ ദുൽഖറിന് പോലും ഈ അവസരം ലഭിച്ചിരുന്നില്ല എന്ന് മമ്മൂട്ടി പറഞ്ഞതിനെപ്പറ്റിയും ശരത് ഓർത്തു.
അഭിനേതാക്കളായ ആൺകുട്ടികളെ തേടുന്നുവെന്ന പത്ര പരസ്യം കണ്ട അച്ഛനാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് കത്ത് അയക്കുന്നതും തുടർന്ന് ഓഡിഷനും മറ്റുമായി കൊണ്ടുപോയതെന്നും ശരത്ത് പറഞ്ഞു. ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്ന സമയം ഒടുവിൽ ഉണ്ണികൃഷ്ണന്റെ കവിളിൽ അടിച്ചത് അൽപ്പം ശക്തിയിലായിരുന്നെന്നും അദ്ദേഹം `എന്ത് അടിയാണ് നീ അടിച്ചതെ'ന്ന് തന്നോട് ചോദിച്ചെന്നും ശരത് ഓർക്കുന്നു.
കഴിഞ്ഞ 10 വർഷക്കാലമായി പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ശരത് പ്രകാശ് അടുത്തിടെ തന്റെ ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ വെച്ച് പരസ്യം ചെയ്യാൻ സാധിച്ചുവെന്നും കൂടാതെ ആദ്യ ചിത്രത്തിലെ മറ്റൊരു പ്രധാന അഭിനേതാവായ ഇന്നസെന്റിനോടൊപ്പം ഒരു പരസ്യത്തിൽ രണ്ടുവർഷം മുമ്പ് പങ്കുചേരാൻ സാധിച്ചിരുന്നുവെന്നും അഭിമുഖത്തിൽ പറഞ്ഞു.
"ഇപ്പോൾ സിനിമയിലേക്ക് എത്തിപ്പെടാനുള്ള പ്രതിബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ കുട്ടിക്കാലത്ത് സിനിമ മേഖല ഉപേക്ഷിക്കണം എന്ന തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ഇടക്ക് തോന്നാറുണ്ട്, ആ സമയത്ത് തുടർന്നും സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി നിൽക്കാൻ സാധിക്കുമായിരുന്നു. എങ്കിലും ഞാനിപ്പോൾ എത്തിനിൽക്കുന്ന മേഖലയിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. കാരണം സിനിമയുമായി അടുത്ത നിൽക്കുന്ന ഒരു മേഖലയാണ് പരസ്യം, സിനിമ പ്രവർത്തകരും മറ്റ് കലാകാരന്മാരുമായും പ്രവർത്തിക്കാനുള്ള അവസരം പരസ്യ മേഖലയിൽ ലഭിക്കും," ശരത് പറയുന്നു.
Read More Entertainment Stories Here
- അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
- 'പഠാൻ' വീണു, 'ജവാനും'; 2 ദിവസം കൊണ്ട് 100 കോടി കടന്ന് 'ആനിമലി'ന്റെ ബോക്സോഫീസ് കുതിപ്പ്
- കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനാ, ഒറ്റ ദിവസം കൊണ്ട് മുടി വളരുമെന്ന് മിഥുൻ രമേശ്
- ശ്രീയുള്ള വീട്; മുംബൈയിലെ വീട് പരിചയപ്പെടുത്തി ജാൻവി, വീഡിയോ
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us