scorecardresearch

Do Patti OTT: 3 ദിവസം കൊണ്ട് നേടിയത്  50 ലക്ഷം വ്യൂസ്‍! നെറ്റ്ഫ്ലിക്സിൽ തരംഗമായി ഒരു ത്രില്ലർ ചിത്രം

Do Patti OTT: ഇരട്ട സഹോദരിമാരുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൻ്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം

Do Patti OTT: ഇരട്ട സഹോദരിമാരുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൻ്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Do Patti Ott Screen

Do Patti OTT

Do Patti OTT: നെറ്റ്ഫ്ളിക്സിൽ ട്രെൻഡിംഗ് ആവുകയാണ് ഒരു ഇന്ത്യൻ ത്രില്ലർ ചിത്രം. നെറ്റ്ഫ്ളിക്സിന്റെ ഗ്ലോബൽ ടോപ്പ് 10ൽ ഇടം നേടിയിരിക്കുകയാണ് ഈ ചിത്രം. ഏതാണ് സിനിമയെന്നല്ലേ, കാജോൾ, കൃതി സനോൻ, ഷഹീർ ഷെയ്ഖ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ദോ പാട്ടി'യാണ് ഒടിടിയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 'ദോ പാട്ടി'യ്ക്ക് തിയേറ്റർ റിലീസ് ഇല്ലായിരുന്നു, നേരിട്ട് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുകയായിരുന്നു 

Advertisment

നെറ്റ്ഫ്ലിക്സ് പ്രതിവാരം പ്രസിദ്ധീകരിക്കുന്ന ട്രെന്‍ഡിം​ഗ് കണക്കുപ്രകാരം (ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ആഴ്ചയിലെ കണക്ക്) ആ​ഗോള തലത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട ഇം​ഗ്ലീഷ് ഇതര ചിത്രങ്ങളില്‍ നാലാം സ്ഥാനമാണ്  'ദോ പാട്ടി' സ്വന്തമാക്കിയത്. മൂന്ന് ദിവസം കൊണ്ട് 50 ലക്ഷത്തിലധികം വ്യൂസ് ആണ്  ചിത്രത്തിനു ലഭിച്ചത്. ഒക്ടോബർ 25നാണ് ചിത്രം റിലീസിനെത്തിയത്. 

 ഇരട്ട സഹോദരിമാരുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൻ്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൃതി സനോണ്‍ ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ കജോള്‍ അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഈ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക ചതുര്‍വേദിയാണ്. 

ഏഴാം സ്ഥാനത്ത് തമിഴ് ചിത്രം മെയ്യഴകനും ഒന്‍പതാം സ്ഥാനത്ത് അക്ഷയ് കുമാറിന്‍റെ ഹിന്ദി ചിത്രം ഖേല്‍ ഖേല്‍ മേമും ആണുള്ളത്. 

Advertisment

Read More

OTT Kajol Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: