/indian-express-malayalam/media/media_files/CCsxRadz6alQtr4y7cjd.jpg)
ചിത്രം: യൂട്യൂബ്/ സ്ക്രീൻഗ്രാബ്
സിനിമ അഭിനയത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ ആരാധകരെ അഭിമുഖങ്ങളിലൂടെ സൃഷ്ടിച്ച നടനാണ് ധ്യാൻ ശ്രീനവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും, ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ഇപ്പോഴും ഒരു പ്രത്യേക ഫാൻബേസ് ഉണ്ട്. അഭിമുഖങ്ങളിലെ രസകരമായ കൗണ്ടറുകളും തുറന്നു പറച്ചിലുകളുമാണ് ഇതിന്റെ പ്രധാന കാരണം.
സുഹൃത്തും നടനുമായ അജു വർഗീസ്, ബേസിൽ ജോസഫ്, സഹോദരൻ വിനീത് ശ്രീനിവാസൻ തുടങ്ങിയവരെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ശേഷം ട്രോൾ പേജുകളിൽ സ്ഥാനം നേടാറുണ്ട്. ഇപ്പോഴിതാ അജു വർഗീസിനെ കുറിച്ച് സംസാരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ പുതിയ അഭിമുഖമാണ് വൈറലാകുന്നത്.
മദ്യപാനത്തിൽ ആരണ് 'പാർട്ണർ' എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി. മദ്യപാനം ഇപ്പോൾ കുറവാണെന്നും, അതുകൊണ്ട് തന്നെ പാർട്ണർ അജൂ വർഗീസാണെന്നും ധ്യാൻ പറയുന്നു. "അജൂ വർഗീസ്. മദ്യപിച്ചാൽ അജു പടയപ്പയാകും. അജുവും ഇപ്പോൾ മദ്യപാനം വളരെ കുറച്ചു. ഞാൻ തീരെ കുടിക്കാറില്ല. നീരജും അജു വർഗീസും, അവരാണ് എന്റെ കമ്പനി," യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ധ്യാൻ ശ്രീനവാസൻ, പ്രണവ് മോഹൻലാൽ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച് അടുത്തിടെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു 'വർഷങ്ങൾക്കു ശേഷം.' വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച വിജയമാണ് തിയേറ്ററിൽ നേടിയത്. അതിഥി വേഷത്തിലെത്തിയ നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങൾ കൈയ്യടി നേടിയിരുന്നു. എന്നാൽ ചിത്രം, ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതോടെ വ്യാപക വിമർശനമാണ് നേരിട്ടത്.
Read More Entertainment Stories Here
- ആകാശത്ത് അജിത്തിന്റെ അതിസാഹസികത; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ
- ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി
- New OTT Release: പുതിയ 5 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക്
- ബി​ഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.