/indian-express-malayalam/media/media_files/nJ5J83pImzJskAn7MsGc.jpg)
സൽമാൻ ഖാനൊപ്പം ഗദ്‌രാജ്
ഒക്ടോബർ ആറിനാണ് ബിഗ് ബോസ് സീസൺ 18 ആരംഭിച്ചത്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഗദ്‌രാജ് എന്ന കഴുത. ഈ സീസണിലെ 19-ാമത്തെ മത്സരാർത്ഥിയായാണ് ഗദ്‌രാജിനെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തിവിട്ടത്.
ഒരു സാമൂഹിക പരീക്ഷണമെന്ന രീതിയിലാണ് ഷോയുടെ നിർമ്മാതാക്കൾ ഗദ്‌രാജിനെ ഷോയിൽ പങ്കെടുപ്പിച്ചത്. എന്നാൽ ബിഗ് ബോസ് പോലൊരു ഷോയിൽ ഒരു മൃഗത്തെ തടവിൽ പാർപ്പിച്ചതു ശരിയല്ലെന്നു ചൂണ്ടികാട്ടി നിരവധി മൃഗക്ഷേമ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നു.
കുറച്ചുദിവസങ്ങൾക്കു മുൻപ്, PETA സംഘടന നിർമാതാക്കളെ വിളിച്ച് വിനോദ ആവശ്യങ്ങൾക്കായി ഒരു മൃഗത്തെ ഉപയോഗിക്കുന്നത് അനുചിതവും ദോഷകരവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഷോയുടെ അവതാരകനായ സൽമാൻ ഖാന് സംഘടന കത്തെഴുതുകയും ചെയ്തിരുന്നു. മറ്റൊരു സംഘടനയായ പിഎഫ്എയും (പീപ്പിൾ ഫോർ അനിമൽസ്) ഗദ്‌രാജിനെ ബിഗ് ബോസ് ഷോയിൽ പങ്കെടുപ്പിച്ചതിനെ എതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് ഗദ്‌രാജിനെ ഷോയിൽ നിന്നു മോചിപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. അതോടെ, പുതിയ സീസണിലെ പുറത്താക്കപ്പെട്ട ആദ്യ മത്സരാർത്ഥിയായി ഗദ്‌രാജ് മാറി.
കഴുതയെ വ്യാഴാഴ്ച തന്നെ ഷോയിൽ നിന്ന് പുറത്താക്കി. “വിഷയത്തിൽ ഇടപെട്ടതിന് പീപ്പിൾ ഫോർ ആനിമൽസ് ചെയർപേഴ്സൺ മനേക സഞ്ജയ് ഗാന്ധിയ്ക്ക് നന്ദി," വാർത്ത സ്ഥിരീകരിച്ചുകൊണ്ട് PFA ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഈ ആഴ്ച ആദ്യം പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യ, ആളുകളിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് സൽമാൻ ഖാന് കത്തെഴുതിയിരുന്നു.
മത്സരാർത്ഥിയായ ഗുണരത്‌നയുടെ വളർത്തുമൃഗമാണ് ഗദ്‌രാജ്. മത്സരാർത്ഥിയായ ഗുണരത്‌ന സദാവർതെയോട് കഴുതയെ PETA ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാനും മറ്റ് കഴുതകൾക്കൊപ്പം ഒരു സങ്കേതത്തിൽ പുനരധിവസിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഈ ബഹളത്തെ തുടർന്ന് നിർമ്മാതാക്കൾ കഴുതയെ വിട്ടയച്ചു. ഗദ്‌രാജ് പുറത്തായതോടെ ഈ വാരാന്ത്യത്തിൽ മറ്റാരും വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- മീശക്കാരിയായ ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.