/indian-express-malayalam/media/media_files/t4pFOBRXNSNN1PBULKAJ.jpg)
നായകനെന്ന രീതിയിൽ ബേസിലിന്റെ ഗ്രാഫ് ഉയത്തിയ ചിത്രങ്ങളിലൊന്നായിരുന്നു 'ജയ ജയ ജയ ജയഹേ'. ചിത്രത്തിലെ ടോക്സിക് ഭർത്താവിനെ ഏറ്റവും മികവോടെ തന്നെ ബേസിൽ അവതരിപ്പിച്ചു. 'ജയ ജയ ജയ ജയഹേ' കണ്ട് നടി ജ്യോതിക ബേസിലിനെ കുറിച്ചു പറഞ്ഞ കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ബേസിലും പൃഥ്വിയും ഒരുമിച്ച് അഭിനയിക്കുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.
സൂര്യയുടെയും ജ്യോതികയുടെയും മുംബൈയിലെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു ബേസിലിനെ കുറിച്ച് ജ്യോതികയുടെ കമന്റ് എന്നാണ് പൃഥ്വി പറഞ്ഞത്.
"ബേസിലിന്റെ റിയൽ ലൈഫ് പേഴ്സണാലിറ്റിയെക്കുറിച്ച് ഞാൻ കേട്ട ഏറ്റവും നല്ല റിമാർക്ക് ജ്യോതികയിൽ നിന്നാണ്. ഞാൻ ഒരിക്കൽ അവരുടെ മുംബൈയിലെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഞാൻ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുൻപാണ് അവർ 'ജയ ജയ ജയ ജയഹേ' കാണുന്നത്. ആ സിനിമ ഒടിടിയിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ സിനിമയെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സിനിമയുടെ ബ്രില്ല്യൻസ് ഒക്കെ പറഞ്ഞ് ഒടുവിൽ സംസാരം ബേസിലിലേക്ക് എത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോൾ ഒന്നു പൊട്ടിക്കാൻ തോന്നും. പക്ഷേ ഇവനായതു കൊണ്ട് സ്നേഹിക്കാനും തോന്നുന്നു എന്നാണ്. ആ ക്യാരക്ടർ അവൻ നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാവർക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്." പൃഥ്വിയുടെ വാക്കുകളിങ്ങനെ
ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം, പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ.' മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു.
Read More Entertainment Stories Here
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
- ബന്ധാനി സാരിയിൽ തിളങ്ങി മമിത; ചിത്രങ്ങൾ
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.