/indian-express-malayalam/media/media_files/CkaNxxW60nOoogzJyQm4.jpg)
രണ്ടു അളിയന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന വിപിൻ ദാസ് ചിത്രം 'ഗുരുവായൂരമ്പല നടയിൽ' ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബേസിലിനൊപ്പം പൃഥിരാജ് കൂടി ചേരുമ്പോൾ, ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുകയാണ് ചിത്രം.
പൃഥ്വിരാജ് പ്രൊഡക്ഷൻ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "പ്രപഞ്ചത്തിൽ അളിയനേക്കാൾ വലിയ കൂട്ടാളി വേറെയില്ല," എന്നാണ് പോസ്റ്റിലെ വാക്കുകൾ.
ചിങ്കിരി മുത്ത് അവന്റെ വാവാച്ചിയെ കണ്ടപ്പോൾ എന്നാണ് മറ്റൊരു പോസ്റ്ററിലെ വാചകം. ചിത്രത്തിൽ അളിയനും അളിയനും ആദ്യമായി കണ്ടുമുട്ടുമ്പോൾ കണ്ണാംത്തുമ്പി പോരാമോ എന്ന പാട്ട് പശ്ചാത്തലത്തിൽ കേൾക്കാം. ആ പാട്ടിനെ ഇങ്ങനെയൊക്കെ ട്വിസ്റ്റ് ചെയ്തെടുക്കാമായിരുന്നുവല്ലേ എന്നാണ് പ്രേക്ഷകരുടെ കമന്റ്.
ബേസിൽ അവതരിപ്പിക്കുന്ന വിനു എന്ന കഥാപാത്രത്തിന്റെ അളിയൻ ആനന്ദായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. അളിയൻമാരായ വിനുവും ആനന്ദും തമ്മിലുള്ള സ്നേഹമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഇങ്ങനെയുണ്ടോ ഒരു അളിയൻ സ്നേഹമെന്ന് ആരുമൊന്നു മൂക്കത്തു വിരൽ വച്ചു പോവുന്നത്ര കട്ടസ്നേഹമാണ് രണ്ടുപേർക്കും.
റിവ്യൂ ഇവിടെ വായിക്കാം: Guruvayoorambala Nadayil Review: ചിരിപ്പിച്ചും രസിപ്പിച്ചും ഹൃദയം കവരും ഈ അളിയന്മാർ: ഗുരുവായൂരമ്പല നടയിൽ റിവ്യൂ
സിറ്റുവേഷണൽ കോമഡികളാൽ സമ്പന്നമാണ് ചിത്രം. പൃഥ്വിയ്ക്ക് കോമഡി വഴങ്ങുമോ എന്ന പ്രേക്ഷകരുടെ ആശങ്കകളെയെല്ലാം തന്റെ മികച്ച പ്രകടനത്തിലൂടെ പൃഥ്വിരാജ് മറികടന്നിട്ടുണ്ട്.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, യോഗി ബാബു, കെപി കുഞ്ഞികൃഷ്ണൻ, ബൈജു സന്തോഷ്, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read More Entertainment Stories Here
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടും, ആനി മെലിഞ്ഞാൽ ഷാജി കൈലാസ് കെട്ടും; പഴഞ്ചൊല്ലോർത്ത് ബിബിൻ
- അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us