scorecardresearch

ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം

രൺബീർ കപൂർ സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫ്രാഞ്ചൈസിയായി നിർമ്മിക്കുമെന്നാണ് സൂചന

രൺബീർ കപൂർ സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫ്രാഞ്ചൈസിയായി നിർമ്മിക്കുമെന്നാണ് സൂചന

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ranbir Kapoor | Yash | Sai Pallavi

ചിത്രം: ഇൻസ്റ്റഗ്രാം

രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ നിതേഷ് തിവാരി 'രാമായണം' സിനിമയാക്കുന്നുവെന്ന വാർത്തകളാണ് ബോളിവുഡിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തെയോ അഭിനേതാക്കളെയോ മറ്റു നിർമ്മാണ വിശദാംശങ്ങളെയോ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തു വിന്നിട്ടില്ലെങ്കിലും, ചിത്രത്തിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

Advertisment

രാമായണത്തിലെ ഇതിഹാസ നായകനായ രാമനായി രൺബീറും സീതയായി സായ് പല്ലവിയും എത്തുമെന്നാണ് വിവരം. ചിത്രം ഒരു ഫ്രാഞ്ചൈസിയായ് ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായ്, 100 മില്യൺ ഡോളർ, ഏകദേശം 835 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

രാമായണം കേവലം ഒരു സിനിമ മാത്രമല്ല, അതൊരു വികാരമാണ്. രാമായണത്തെ അന്താരാഷ്ട്ര തലത്തിൽ ഒരു മികച്ച ദൃശ്യാവിഷ്കാരമാക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

835 കോടി രൂപ ബഡ്ജറ്റ് രാമായണം ഒന്നാം ഭാഗത്തിന് മാത്രമുള്ളതാണ്. ഫ്രാഞ്ചൈസി വളരുന്നതിനനുസരിച്ച് ഇത് കൂടുതൽ വിപുലീകരിക്കും. രൺബീർ കപൂറിനെ രാമനാക്കി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കുകയാണ് ലക്ഷ്യം. ചിത്രത്തിന് 600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആവശ്യമാണ്. ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ എത്തിക്കുകയാണ് ആശയം, പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ.

Advertisment

ചിത്രത്തിന്റെ സഹനിർമ്മാതാവായി പാൻ- ഇന്ത്യൻ സൂപ്പർസ്റ്റാർ യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സാണ് എത്തുന്നത്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ മറ്റൊരു നിർമ്മാതാവ്. ഇന്ത്യൻ സിനിമയുടെ മുഖമായ യാഷ് ചിത്രത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന്, നമിത് മല്‍ഹോത്ര അടുത്തിടെ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സെറ്റിൽ നിന്ന് ചോർന്ന ചില ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാമന്റെയും സീതയുടെയും വേഷത്തിലുള്ള രൺബീറിന്റെയും സായ് പല്ലവിയുടെയും ചിത്രങ്ങളായിരുന്നു ഇത്.

Read More Entertainment Stories Here

Ranbir Kapoor Ramayana Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: