scorecardresearch

ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!

അർജുന്റെ ടർബോ ഗാനവും ഭ്രമയുഗം ട്രോളും: ഭ്രമയുഗം കഴിഞ്ഞിട്ടും പോറ്റി തേവനെ വിടാതെ പിടിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ

അർജുന്റെ ടർബോ ഗാനവും ഭ്രമയുഗം ട്രോളും: ഭ്രമയുഗം കഴിഞ്ഞിട്ടും പോറ്റി തേവനെ വിടാതെ പിടിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ

author-image
Entertainment Desk
New Update
Arjun Ashokan |  Bramayugam

മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രമായിരുന്നു ഭ്രമയുഗം. കൊടുമൺ പോറ്റിയുടെ അടിമയായി മാറേണ്ടി വരുന്ന തേവനായി മിന്നും പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. പോറ്റിയുടെ  ഇഷ്ടത്തിനു അനുസരിച്ച് പാട്ടു പാടിയും അവിടം വിട്ടു പോവാൻ അനുവാദമില്ലാതെയും കൂട്ടിലകപ്പെട്ടു പോവുകയായിരുന്നു തേവൻ.

Advertisment

ഓരോ തവണ ഞാൻ പോയ്ക്കോട്ടെ എന്നു തേവൻ ചോദിക്കുമ്പോഴും 'എന്റെയനുവാദമില്ലാതെ നിനക്കിവിടുന്ന് പോവാൻ അനുവാദല്യ' എന്ന് പോറ്റി വിലക്കി കൊണ്ടേയിരുന്നു. ഇപ്പോഴിതാ, ഭ്രമയുഗത്തിന്റെ ആ കഥാസന്ദർഭവും മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയേയും തമ്മിൽ കണക്റ്റ് ചെയ്യുകയാണ് സോഷ്യൽ മീഡിയ.

ടർബോയുടെ ട്രെയിലറിന്റെ അവസാനഭാഗം പാടിയിരിക്കുന്നത് അർജുൻ അശോകനാണ്. ടർബോയുടെയും ഭ്രമയുഗത്തിന്റെയും മ്യൂസിക് ഡയറക്ടർ ക്രിസ്റ്റോ സേവ്യർ ആണ്. അങ്ങനെയാണ്, അർജുനിലേക്ക് ഈ അവസരമെത്തുന്നത്.  ടർബോയ്ക്ക് വേണ്ടി അർജുൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ടൊരു ട്രോളാണ് വൈറലാവുന്നത്. 

Advertisment

"ഭ്രമയുഗം ഷൂട്ട് കഴിഞ്ഞു. ഞാൻ പോകട്ടെ?" എന്നാണ് അർജുന്റെ ചോദ്യം. "ടർബോയ്ക്ക് വേണ്ടി പാട്ടും പാടിയിട്ട് പോയാൽ മതി!" എന്നാണ് കൊടുമൺ പോറ്റിയുടെ മറുപടി.

"അനുവാദല്ല്യ ടർബോക്ക് പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ"

"കൊടുമൺ പോറ്റി അന്നു വെറുതെ പറഞ്ഞതല്ല ല്ലേ?" എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

Read More Entertainment Stories Here

Trailer Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: