scorecardresearch

അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ

മമ്മൂട്ടിയുടെ രാജമാണിക്യവും ഫഹദിന്റെ രംഗയും തമ്മിലുള്ള ചില സാമ്യങ്ങൾ കണ്ടെത്തുകയാണ് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ രാജമാണിക്യവും ഫഹദിന്റെ രംഗയും തമ്മിലുള്ള ചില സാമ്യങ്ങൾ കണ്ടെത്തുകയാണ് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Fafa mammootty Ranga Rajamanikyam

തിയേറ്ററുകളിൽ തരംഗമായ ആവേശം ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനു പിന്നാലെ ആവേശവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും കണ്ടെത്തലുകളുമൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സോഷ്യൽ മീഡിയ മൊത്തം ആവേശം മയമാണിപ്പോൾ.

Advertisment

ആവേശത്തെ കുറിച്ചുള്ള രസകരമായൊരു നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആവേശത്തിലെ രംഗയും രാജമാണിക്യത്തിലെ രാജയും ഏറെക്കുറെ ഒരേ തൂവൽ പക്ഷികളാണെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.

രംഗയും രാജയും, രണ്ടുപേരും സ്നേഹം കിട്ടാതെ പോയവർ, കൂടപ്പിറപ്പിനെപ്പോലെ ചങ്കിനെ കൊണ്ടുനടന്നവർ, സ്റ്റൈലിനു മാത്രമല്ല സങ്കടം മറയ്ക്കാനും കൂളിംഗ് ഗ്ലാസ്സ് ഉപയോഗിച്ചവർ," എന്നിങ്ങനെ പോവുന്നു രണ്ടു കഥാപാത്രങ്ങളെയും താരതമ്യപ്പെടുത്തികൊണ്ടുള്ള ട്രോൾ.

Advertisment

അതേസമയം, കടുത്ത മാണിക്യം ഫാൻസ്, രംഗയുമായി കൂട്ടിക്കെട്ടാവുന്ന ആളല്ല രാജമാണിക്യം, അത് വേറെ ലെവൽ എന്നൊക്കെ എതിർക്കുന്നുമുണ്ട്. എന്തായാലും, ആവേശം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. 

രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദിന്റെ കരിയറിലെ ആദ്യ നൂറുകോടി ക്ലബ്ബ് ചിത്രമായി മാറിയ ആവേശം ബോക്സ് ഓഫീസിൽ നിന്നും 150 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. 

ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും അവർ ജീവിതത്തിലേക്ക് അറിയാതെ വലിച്ചു കയറ്റുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവർക്കൊപ്പം  പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്, സുഷിൻ ശ്യാമാണ് സംഗീതം.

Read More Entertainment Stories Here

Fahadh Faasil Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: