/indian-express-malayalam/media/media_files/v2M4g8KYc9YgcgCmKweR.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടൻ ഇന്ദ്രജിത്തും വിജയ് ബാബുവും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പത്രവാർത്തയുടെ ചിത്രം സോഷ്യൽ മീഡയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 'ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയായിരുന്നു താരങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തത്. സ്വർണ നിർത്തിലുള്ള കുടത്തിന്റെ ചിത്രവും 'ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!" എന്ന കുറപ്പും പോസ്റ്റലുണ്ടായിരുന്നു.
അപ്രതീക്ഷിതമായി താരങ്ങളുടെ പോസ്റ്റിൽ വിചിത്രമായ പത്രവാർത്ത കണ്ട കൗതുകത്തിലായിരുന്നു ആരാധകർ. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനാകാം ഇതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ, സസ്പെൻസ് അവസാനിപ്പിച്ച് പോസ്റ്റ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും വിജയ് ബാബുവും.
കാലന്റെ തങ്കക്കുടം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിഷ് കെടിആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം. .
Read More Entertainment Stories Here
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.