/indian-express-malayalam/media/media_files/BjjRHgzR67j9bHOZDpcl.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മലയാളികളുടെ പ്രിയ നായികയാണ് ആനി. സംവിധായകൻ ഷാഷി കൈലാസുമായുള്ള വിവാഹത്തിന് ശേഷം സിനിമാ അഭിനയത്തിൽ ഇടവേളയെടുത്തെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് താരം. ആനി അവതാരകയായെത്തുന്ന സെലിബ്രിറ്റി ചാറ്റഷോയാണ് 'ആനീസ് കിച്ചൺ.' നടൻ ബിബിൻ ജോർജ് അതിഥിയായെത്തിയ ആനീസ് കിച്ചന്റെ പുതിയ എപ്പിസോഡിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആനിയെ കുറിച്ച് ബിബിൻ മുൻപ് എഴുതിയ ഒരു പഴഞ്ചൊല്ലാണ് വീഡിയോയുടെ ഹൈലൈറ്റ്. 'ഒരു തമാശ പറഞ്ഞാൽ തന്നെട് ദേഷ്യപ്പെടുമോ' എന്ന് അനുവാദം വാങ്ങിയ ശേഷമാണ് രസകരമായ പഴഞ്ചൊല്ല് ബിബിൻ പറയുന്നത്. "ഞാൻ പണ്ടൊരു സ്ക്രിപ്റ്റ് എഴുതിയിരുന്നു, അതിൽ ചേച്ചിയെ (ആനി) പറ്റി എഴുതിയിട്ടുണ്ട്. പഴഞ്ചൊല്ല് ഞാൻ ചേച്ചിയുടെ പേരിലാക്കിയതാണ്. 'ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടും, ആനി മെലിഞ്ഞാൽ ഷാജി കൈലാസ് കെട്ടും," ബിബിൻ പറഞ്ഞു. രസകരമായ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.
1996ലാണ് ആനിയും ഷാജി കൈലാസും വിവാഹിതരാകുന്നത്. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്നു ആൺമക്കളാണ് ദമ്പതികൾക്ക് ഉള്ളത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ 'അമ്മയാണെ സത്യം' എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. .
തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത 'രുദ്രാക്ഷം' എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. തുടർന്ന് 'അക്ഷരം' എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത 'മഴയെത്തും മുൻപേ' ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്. .
Read More Entertainment Stories Here
- അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.