scorecardresearch

പത്മഭൂഷൺ ഏറ്റുവാങ്ങി അജിത്; അഭിമാനത്തോടെ ചടങ്ങിനു സാക്ഷിയായി ശാലിനി, ചിത്രങ്ങൾ

Ajith Kumar | രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മ പുരസ്കാരം ഏറ്റുവാങ്ങി അജിത്. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ഡൽഹിയിൽ എത്തിയിരുന്നു

Ajith Kumar | രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മ പുരസ്കാരം ഏറ്റുവാങ്ങി അജിത്. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ഡൽഹിയിൽ എത്തിയിരുന്നു

author-image
Entertainment Desk
New Update
Shalini Ajith Rashtrapati Bhavan

അജിത് കുമാറും ശാലിനിയും മക്കൾക്കൊപ്പം | Photo: Shalini Ajithkumar/Instagram

തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, ശേഖർ കപൂർ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മപുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Advertisment

അജിത് പത്മഭൂഷൺ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് നേതാക്കൾ എന്നിവരും പങ്കെടുത്തിരുന്നു.

Advertisment

Shalini Ajith Rashtrapati Bhavan

അജിത് കുമാറിനൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ ശാലിനിയും മക്കളും ഡൽഹിയിൽ എത്തിയിരുന്നു. 

Shalini Ajith Rashtrapati Bhavan

ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ദമ്പതികൾക്കൊപ്പമുണ്ട്. 

Shalini Ajith Rashtrapati Bhavan

കഴിഞ്ഞയാഴ്ച സിഎസ്‌കെ - എസ്‌ആർ‌എച്ച് മത്സരം കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോഴും ശാലിനിയ്ക്കും മക്കൾക്കുമൊപ്പമാണ് അജിത്ത് എത്തിയത്. 

ഏപ്രിൽ 24നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും 25-ാം വിവാഹവാർഷികം. ആഘോഷപരിപാടിയിൽ നിന്നുള്ള വീഡിയോയും ശാലിനി പങ്കിട്ടിരുന്നു.  

1999-ൽ ശരണിന്റെ അമർകളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008-ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു. 

അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് ആക്ഷൻ-കോമഡി ചിത്രമായ ഗുഡ് ബാഡ് അഗ്ലി ആയിരുന്നു. അജിത്തിനൊപ്പം, തൃഷ കൃഷ്ണൻ, അർജുൻ ദാസ്, സുനിൽ, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാര്യർ, പ്രഭു, പ്രസന്ന, ടിന്നു ആനന്ദ്, രഘു റാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 227 കോടിയോളം കളക്റ്റ് ചെയ്തു.

Read More

Ajith Shalini

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: