scorecardresearch

നടുറോഡിൽ റീൽസ് ചിത്രീകരണം; രേണുവിനും ദാസിനുമെതിരെ വിമർശനം

Renu Sudhi: തിരക്കിട്ട റോഡിൽ റൊമാന്റിക് റീൽ ചിത്രീകരണം; രേണു സുധിയുടെയും ദാസ് കോഴിക്കോടിന്റെയും നടുറോഡിലെ റീൽ ചിത്രീകരണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്നത്

Renu Sudhi: തിരക്കിട്ട റോഡിൽ റൊമാന്റിക് റീൽ ചിത്രീകരണം; രേണു സുധിയുടെയും ദാസ് കോഴിക്കോടിന്റെയും നടുറോഡിലെ റീൽ ചിത്രീകരണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്നത്

author-image
Entertainment Desk
New Update
Renu Sudhi

രേണു സുധിയും ദാസ് കോഴിക്കോടും

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. അടുത്തിടെ ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.  ആൽബം ഷൂട്ടുകളും നാടകവും റീൽസുമൊക്കെയായി അഭിനയരംഗത്ത് സജീവമാണ് രേണു.

Advertisment

ഇപ്പോഴിതാ, രേണുവിന്റെയും ദാസ് കോഴിക്കോടിന്റെയും ഒരു റീൽ ചിത്രീകരണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങുന്നത്. നടുറോഡിലാണ് ഇരുവരുടെയും റീൽസ് ചിത്രീകരണം. ഒരു ഭാഗത്തുകൂടെ നിരനിരയായി വണ്ടികൾ പോവുന്നതും കാണാം. വഴി മുടക്കി റീൽസ് ചിത്രീകരിച്ചതിനു ബൈക്കിൽ പോവുന്ന രണ്ടുപേർ  ഇരുവരെയും ശകാരിക്കുന്നതും വീഡിയോയിൽ കാണാം.

"വാഹന ഗതാഗതം തടസ്സപ്പെടുത്തി ഈ രീതിയിൽ വീഡിയോ ഷൂട്ട് ചെയ്യാമോ?" എന്നാണ് എംവിഡിയെ ടാഗ് ചെയ്ത് ഒരാൾ ചോദിക്കുന്നത്. പൊതു റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണത്തെ നിരവധി പേരാണ് എതിർക്കുന്നത്.

കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റ​ഗ്രാമിൽ റീലുകൾ പങ്കുവച്ചു തുടങ്ങിയത്. രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

Advertisment

ഇപ്പോൾ അഭിനയത്തിൽ‌ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു. ഇൻസ്റ്റ​ഗ്രാം വീഡിയോകൾ വൈറലായതിന് പിന്നാലെ സിനിമകളിലും അവസരം ലഭിക്കുന്നുണ്ടെന്നാണ് രേണു അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നത്.

Read More

Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: