scorecardresearch

ശാലിനിയ്ക്കും അജിത്തിനുമൊപ്പം ശിവകാർത്തികേയനും ആരതിയും; ചിത്രം വൈറൽ

സിഎസ്‌കെ - എസ്‌ആർ‌എച്ച് മത്സരം കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയ നടൻ അജിത് കുമാറിന്റെയും ശിവകാർത്തികേയന്റെയും ചിത്രങ്ങളാണ് വൈറലാവുന്നത്

സിഎസ്‌കെ - എസ്‌ആർ‌എച്ച് മത്സരം കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയ നടൻ അജിത് കുമാറിന്റെയും ശിവകാർത്തികേയന്റെയും ചിത്രങ്ങളാണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Shalini Ajith Sivakarthikeyan wife

ശാലിനി, അജിത്ത്, ശിവകാർത്തികേയൻ

വെള്ളിയാഴ്ച വൈകുന്നേരം നടന്ന സിഎസ്‌കെ - എസ്‌ആർ‌എച്ച് മത്സരം കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയ നടൻ അജിത് കുമാറിന്റെയും ശിവകാർത്തികേയന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

അജിത്തിനൊപ്പം ശാലിനിയും മക്കളുമുണ്ടായിരുന്നു. അതേസമയം ഭാര്യ ആരതിയ്ക്ക് ഒപ്പമാണ് ശിവകാർത്തികേയൻ എത്തിയത്. അജിത്തും ശിവകാർത്തികേയനും ഭാര്യമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല.

ഏപ്രിൽ 24നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും 25-ാം വിവാഹവാർഷികം. ആഘോഷപരിപാടിയിൽ നിന്നുള്ള വീഡിയോയും ശാലിനി പങ്കിട്ടിരുന്നു. 

Advertisment

1999-ൽ ശരണിന്റെ അമർകളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008-ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു. 

അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് ആക്ഷൻ-കോമഡി ചിത്രമായ ഗുഡ് ബാഡ് അഗ്ലി ആയിരുന്നു. അജിത്തിനൊപ്പം, തൃഷ കൃഷ്ണൻ, അർജുൻ ദാസ്, സുനിൽ, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാര്യർ, പ്രഭു, പ്രസന്ന, ടിന്നു ആനന്ദ്, രഘു റാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 227 കോടിയോളം കളക്റ്റ് ചെയ്തു.

Read More

Ajith Shalini

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: