വിജയും തൃഷയും ഡേറ്റിംഗിലാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് കുറച്ചുനാളായി തെന്നിന്ത്യൻ സിനിമാ ലോകത്തിലെ ചർച്ച. വിജയുടെ ജന്മദിനത്തിൽ താരത്തിനൊപ്പമുള്ളൊരു ചിത്രം തൃഷ പോസ്റ്റ് ചെയ്തതും ഡേറ്റിംഗ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. അടുത്തിടെ ഗായിക സുചിത്രയും തൃഷയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, എല്ലാ ഗോസിപ്പുകൾക്കും മറുപടിയെന്നവണ്ണം തൃഷ തന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രത്തിനു നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.
" നിങ്ങൾ ധരിക്കുന്നതിൽ നിർത്തേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ഭാരമാണ്," എന്നാണ് തൃഷ നൽകിയ അടിക്കുറിപ്പ്. സോഷ്യൽ മീഡിയയിലൂടെ ബുള്ളിയിം​ഗ് ചെയ്യുന്നവർക്കുള്ള മറുപടിയല്ലേ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
അഭിനേത്രിയും അടുത്ത സുഹൃത്തുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹറിസപ്ഷനു പോവും മുൻപ് പകർത്തിയതാണ് ഈ ചിത്രങ്ങൾ. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാർ ആണ് തൃഷയുടെ വേഷം. .
ഏതാനും ദിവസങ്ങൾക്കു മുൻപു വിജയും തൃഷയും ഒന്നിച്ച് ഒരു വിദേശരാജ്യത്ത് കണ്ടതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഗോസിപ്പുകൾക്ക് വഴിവെച്ചിരുന്നു. നോർവേയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും ഗോസിപ്പുകൾക്ക് തീ പകരുന്നു. വിജയോ തൃഷയോ ഇതുവരെ, ഡേറ്റിംഗ് അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.
ഗില്ലിയിൽ ജോഡിയായി അഭിനയിച്ചശേഷം തൃഷയും വിജയും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു. . .
Read More Entertainment Stories Here
ഫോട്ടോ ക്യാപ്ഷനിൽ ഒളിപ്പിച്ചുവച്ചത് ഗോസിപ്പുകൾക്കുള്ള മറുപടിയല്ലേ?; തൃഷയോട് ആരാധകർ
എല്ലാ ഗോസിപ്പുകൾക്കും മറുപടിയെന്നവണ്ണം തൃഷ തന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രത്തിനു നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.