വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന 'തെക്ക് വടക്ക്' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് ടീസർ പുറത്തിറക്കി. ജയിലർ എന്ന സൂപ്പർ ഹിറ്റ് ചത്രത്തിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രമാണിത്. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് ഇരുവരും എത്തുന്നത്.
കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. എസ്. ഹരീഷ് എഴുതിയ "രാത്രി കാവൽ" എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കുന്നത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. വിനായകനും, സുരാജും വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും.
Read More Entertainment Stories Here
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടും, ആനി മെലിഞ്ഞാൽ ഷാജി കൈലാസ് കെട്ടും; പഴഞ്ചൊല്ലോർത്ത് ബിബിൻ
- അക്കാര്യങ്ങളിൽ രംഗയും രാജമാണിക്യവും ഒരുപോലെ: സോഷ്യൽ മീഡിയയുടെ കണ്ടെത്തലിങ്ങനെ
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.