scorecardresearch

സംവിധായകനായി ജോജു ജോർജ്; ഒപ്പം ബിഗ് ബോസ് താരങ്ങളും; 'പണി' ട്രെയ്‌ലർ പുറത്ത്‌

നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി'

നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി'

author-image
Entertainment Desk
New Update
Pani Malayalam Movie Trailer

Pani Malayalam Movie Trailer

ചെറിയ വേഷങ്ങളിലൂടെ മലയാളം സിനിമയിലെത്തി നായകനായി ഉയർന്ന നടനാണ് ജോജു ജോർജ്. സംവിധാന രംഗത്തേക്ക് കാലടുത്തു വയ്ക്കുന്ന ജോജു ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി.' ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഒക്ടോബർ 24ന് തിയേറ്ററിലെത്തുന്ന ചിത്രം, മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.

Advertisment

ബി​ഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധനേടിയ സാഗർ, ജുനൈസ് എന്നിവർ പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലൂടെ ശ്രദ്ധനേടിയ അഭിനയയാണ് ജോജുവിന്റെ നായകയായി ചിത്രത്തിലെത്തുന്നത്.

ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം, ജോജുവിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ.ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം.റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വേണു ഐഎസ്‌സിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Read More

Advertisment
Trailer Joju George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: