/indian-express-malayalam/media/media_files/2024/10/16/cfFH3sBQTRDLEmk3SqV9.jpg)
നടൻ പൃഥ്വിരാജ് സുകുമാരന്റെ 42-ാം പിറന്നാൾ ആണിന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ് സിനിമാലോകവും ആരാധകരും. പൃഥ്വിയ്ക്ക് ആശംസകൾ നേർന്ന് നിർമ്മാതാവും താരത്തിന്റെ അടുത്ത സുഹൃത്തുമായ ലിസ്റ്റിൻ പങ്കുവച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"എന്റെ പ്രിയപ്പെട്ട സഹോദരൻ/ സുഹൃത്ത് / പാർട്ണർ / സപ്പോർട്ടർക്ക്, സന്തോഷകരമായൊരു ജന്മദിനം നേരുന്നു.
ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി. അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് "ഓൾഡ് ഈസ് ഗോൾഡ്." പിന്നെ ഞാൻ ഫോണിൽ ചികയാൻ ആയിട്ട് ഒന്നും നിന്നില്ല. അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്, ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പൊൾ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ്, ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസി ആണ്. പക്ഷെ രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും.
എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്. 2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ? കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്... വരുമാനം കിട്ടുന്നതല്ലേ. ബോംബെയിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ? ബാങ്ക് ലോൺസ്, മറ്റു ചിലവുകൾ ഒക്കെ കാണില്ലേ? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ. നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എൻ്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. പൃഥ്വിയ്ക്ക് നന്ദി, ദൈവത്തിനും.
Nb: നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ. ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി," എന്നാണ് ലിസ്റ്റിൻ കുറിച്ചത്.
Read More
- ഇളയ്ക്കൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി അമലാ പോൾ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.