/indian-express-malayalam/media/media_files/xeLqoDZfDTXtWFpLNM2e.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/അമലാ പോൾ
നടി അമലാ പോളിനും ഭർത്താവ് ജഗത് ദേശായിയ്ക്കും ആൺകുഞ്ഞ് ജനിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞു പിറന്ന് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഇരുവരും കുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇളയ് എന്നാണ് കുഞ്ഞിന്റെ പേരെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമല പോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചത്. കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റുമായി കൊളാബ് ചെയ്തുകൊണ്ടാണ് അമല പോസ്റ്റ് പങ്കുവച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റ് പങ്കുവയ്ക്കുന്നത്.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂൺ 11ന് കുഞ്ഞ് ജനിച്ചു. ജനുവരി 4നാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്.
മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം,' അസിഫ് അലി നായകനായ 'ലെവൽ ക്രോസ്' തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അമല പ്രത്യക്ഷപ്പെട്ടത്.
Read More
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.