scorecardresearch

തേങ്ങാക്കൊല മാങ്ങാത്തൊലിക്ക് പറ്റിയ എതിരാളി: നിലുവിന്റെ പാട്ടിന് കയ്യടിച്ച് സോഷ്യൽ മീഡിയ

"വിത്ത് ഗുണം പത്തുഗുണം, മത്തൻ കുത്തിയാൽ കുമ്പളം കായ്ക്കില്ലല്ലോ," നിലു ബേബിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ

"വിത്ത് ഗുണം പത്തുഗുണം, മത്തൻ കുത്തിയാൽ കുമ്പളം കായ്ക്കില്ലല്ലോ," നിലു ബേബിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ

author-image
Entertainment Desk
New Update
Pearle Maaney Nila Song

പേളിയും നിലയും

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരവും എനർജറ്റിക്കുമായ സംസാര ശൈലിയാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്.  പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. 

Advertisment

ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് മകൾ നില. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്.

നിലയുടെ രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പേളിയുടെ പുതിയ വ്ളോഗിൽ നിന്നുള്ളതാണ് ഈ വീഡിയോ. പേളി കുക്ക് ചെയ്യുമ്പോൾ അരികെ ഇരിക്കുന്ന നില ബോറടി മാറ്റാനായി ഒരു പാട്ടു പാടുകയാണ്. മലയാളികൾക്കെല്ലാം പരിചിതമായ ഉണ്ണി വാവാവോ എന്ന പാട്ടാണ് നില പാടുന്നത്. എന്നാൽ, ഇങ്ങനെയൊരു ഉണ്ണിവാവാവോ ആരും മുൻപു കേട്ടിട്ടുണ്ടാവില്ല എന്നതാണ് ഈ പാട്ടിന്റെ വെറൈറ്റി. 

പിച്ചും സ്റ്റൈലുമെല്ലാം മാറ്റി പോപ്പ് ഗാനമൊക്കെ ആലപിക്കുന്നതുപോലെയാണ് നില പാട്ടുപാടുന്നത്. മകളുടെ പാട്ടുകേട്ട് അരികെ ചിരിയോടെ നിൽക്കുന്ന പേളിയേയും വീഡിയോയിൽ കാണാം.

Advertisment

പാട്ടുകളെ ഇങ്ങനെ ട്വിസ്റ്റ് ചെയ്തു പാടുന്നത് പേളിയുടെ കാര്യത്തിലും പുത്തരിയില്ല. ഡിഫോർ ഡാൻസിന്റെ ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് വർഷങ്ങൾക്കു മുൻപു പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും ചേർന്നൊരുക്കിയ 'തേങ്ങാക്കൊല മാങ്ങാത്തൊലി' ആൽബം തന്നെയാണ് ഇതിന്റെ പെർഫെക്റ്റ് ഉദാഹരണം.

അമ്മയുടെ പാരമ്പര്യം മകൾ കാത്തു എന്നാണ് ആരാധകരുടെ കമന്റ്. 

തേങ്ങാക്കൊല മാങ്ങാത്തൊലിക്ക് പറ്റിയ എതിരാളി,

വിത്ത് ഗുണം പത്തുഗുണം, മത്തൻ കുത്തിയാൽ കുമ്പളം കായ്ക്കില്ലല്ലോ,

തേങ്ങാക്കൊല കുത്തിയാൽ മാങ്ങാത്തൊലി മുളയ്ക്കില്ലല്ലോ? എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.   

ഈ വർഷമാണ് നില പ്ലേ സ്കൂളിൽ പോയി തുടങ്ങിയത്. മകളുടെ സ്കൂൾ വിശേഷങ്ങളെല്ലാം പേളി  ഷെയർ ചെയ്യാറുണ്ട് ഇടയ്ക്ക്. 

Read More

Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: