/indian-express-malayalam/media/media_files/2024/10/16/hMlf7rAhJlWnz82wu3HW.jpg)
മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ ഡാൻസ് ചെയ്യുന്ന നടൻമാരിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റെ ഡാൻസ് സ്റ്റെപ്പുകൾക്ക് എല്ലാകാലത്തും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ചാക്കോച്ചന്റെ ഒരു എനെർജറ്റിക് ഡാൻസ് നമ്പറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ തരംഗം. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി ഗാനത്തിലെ ചാക്കോച്ചന്റെ സ്റ്റെപ്പുകളാണ് ഏറെ വൈറലാവുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം ഈ ഡാൻസ് നമ്പർ ലൈവായി കാഴ്ച വച്ച് അമ്പരപ്പിക്കുന്ന ചാക്കോച്ചന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം. ബൊഗെയ്ൻവില്ലയിലെ ഈ ഡാൻസ് തനിക്ക് അൽപ്പം വ്യക്തിപരമാണെന്നും മകൻ ഇസഹാഖ് ആ ഡാൻസ് കണ്ടതിൽ തനിക്കേറെ സന്തോഷമുണ്ടെന്നുമാണ് ചാക്കോച്ചൻ പറയുന്നത്.
"ഇസഹാഖ് ബൊഗെയ്ൻവില്ലയിലെ ഡാൻസ് കണ്ടപ്പോൾ എന്തുപറഞ്ഞു?" എന്ന അവതാരകയുടെ ചോദ്യത്തിനു ഉത്തരം നൽകുകയായിരുന്നു ചാക്കോച്ചൻ.
"ഞാൻ ഭയങ്കര ഹാപ്പിയായത് അവിടെയാണ്. അവൻ അത്യാവശ്യം ടൈമിംഗ് ഒക്കെയുള്ള ആളാണ്. സ്വന്തമായ മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. രസകരമായ പരിപാടിയാണ് ആളുടേത്. അത്യാവശ്യം അടിപൊളി ഡാൻസറാണ് താനെന്നൊരു അഹങ്കാരം അവനു ഉണ്ടായിരുന്നു എന്നു തോന്നുന്നു. (ചിരിക്കുന്നു) അതുകണ്ടപ്പോൾ എനിക്കു പതുക്കെയൊരു പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചു തുടങ്ങിയിരുന്നു. എന്നേക്കാൾ കൂടുതൽ അറ്റൻഷൻ അവനു കിട്ടുന്നുണ്ടോ എന്ന്. പക്ഷേ ഇതിലെ ഹുക്ക് സ്റ്റെപ്പുകൾ ആശാന് ഇതുവരെ കിട്ടിയിട്ടില്ല," ചാക്കോച്ചന്റെ വാക്കുകളിങ്ങനെ.
അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗെയ്ൻവില്ല. ഒക്ടോബർ 17 നാണ് ബോഗെയ്ൻവില്ല റിലീസ് ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ചാക്കോച്ചനും ജ്യോതിർമയിക്കുമൊപ്പം ഷറഫുദ്ദീൻ, ശ്രിന്ദ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അമൽ നീരദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ജ്യോതിർമയിയും ഉദയ പിക്‌ചേഴ്‌സിൻറെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചത്.
Read More
- കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ചെയ്യ്, ബോംബെയിൽ വലിയ വീടൊക്കെ വാങ്ങിയതല്ലേ?: പൃഥ്വിയോട് ലിസ്റ്റിൻ
- ഇളയ്ക്കൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി അമലാ പോൾ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.