/indian-express-malayalam/media/media_files/3IKitVwZOtrPZYN5bB8V.jpg)
Uppum Mulakum: കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉപ്പും മുളകും' എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കിയായിരുന്നു ആദ്യ സീസൺ നിർത്തിയത്. പിന്നീട് രണ്ടാം സീസൺ വന്നു. ഇപ്പോഴിതാ, ഉപ്പും മുളകും മൂന്നാമത്തെ സീസണും വരികയാണ്. ജൂണ്‍ 24 തിങ്കളാഴ്ച മുതല്‍ ഉപ്പും മുളകും വീണ്ടും സംപ്രേഷണം ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴുമണിയ്ക്കാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുക.
പുത്തൻ മാറ്റങ്ങളോടെയും ചില സര്‍പ്രൈസുകളോടെയുമാവും ഇത്തവണ ഉപ്പും മുളകും എത്തുക എന്ന് ഫ്ളവേഴ്സ് ചാനലിന്റെ എംഡിയായ ശ്രീകണ്ഠന്‍ നായര്‍ സൂചിപ്പിച്ചു. ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, ശിവാനി, അമേയ, ജുഹി റുസ്തഗി തുടങ്ങിയവര്‍ ഇത്തവണയും പരമ്പരയിൽ ഉണ്ടാവും എന്നാണ് അറിയാനാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ബേബി ആര്‍ട്ടിസ്റ്റ് നന്ദുട്ടിയും ഉപ്പും മുളകിന്റെയും ഭാഗമാവുമെന്ന് റിപ്പോർട്ടുകളുണ്ട്.
നടൻ എസ് പി ശ്രീകുമാറിനെയും ഇത്തവണ ഉപ്പും മുളകിൽ പ്രതീക്ഷിക്കാം എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഈ പരമ്പരയുടെ തുടക്കം മുതലുള്ള അഭിനേതാക്കളിൽ ഒരാളാണ് ശ്രീകുമാർ. നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് ശ്രീകുമാര്‍ പരമ്പരയിൽ എത്തിയത്. എന്നാൽ പിന്നീട് ശ്രീകുമാർ പരമ്പരയിൽ നിന്നും പിന്മാറി. എന്നാൽ മൂന്നാം സീസണിൽ ശ്രീകുമാറും ഉണ്ടെന്നതാണ് അറിയാനാവുന്നത്.
അതേസമയം, പ്രേക്ഷകർ ഉറ്റുനോക്കുന്നത് മുടിയൻ എന്ന കഥാപാത്രമായി തിളങ്ങി ഋഷി എസ് കുമാർ പരമ്പരയിലേക്ക് തിരിച്ചെത്തുമോ എന്നാണ്. ബാലു- നീലു ദമ്പതികളുടെ മൂത്തമകൻ മുടിയനായി എത്തുന്ന ഋഷി പരമ്പരയിലെ അവിഭാജ്യ കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ, ചില പ്രശ്നങ്ങളുടെ പുറത്തു ഇടക്കാലത്ത് ഋഷിയെ പരമ്പരയിൽ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാഗമായി മാറുകയായിരുന്നു ഋഷി. ഷോയിൽ നൂറുദിവസങ്ങൾ പൂർത്തിയാക്കി നാലാം റണ്ണറപ്പ് സ്ഥാനവും നേടിയാണ് ഋഷി മടങ്ങിയത്. ബിഗ് ബോസിലൂടെയും ജനശ്രദ്ധ നേടിയ ഋഷി പിണക്കം മറന്ന് ഉപ്പും മുളകിന്റെ മൂന്നാം സീസണിലേക്ക് എത്തുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Read More Stories Here
- ഈ സീസൺ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തിയത് ജാസ്മിനാണ്: ആര്യ
- ഇതാണ് ബിഗ് ബോസ് താരം ജിന്റോയുടെ കാലടിയിലെ വീട്; വീഡിയോ
- യൂട്യൂബിൽ നിന്നും എനിക്ക് കിട്ടിയ ആദ്യ വരുമാനം ഇത്രയാണ്: വെളിപ്പെടുത്തി ജാസ്മിൻ
- ടോപ്പ് ഫൈവിൽ വരാൻ അർഹതയില്ലാത്ത ഒരാളാണ് അഭിഷേക്: നോറ
- ടാംഗോ ആപ്പിൽ നിന്ന് എനിക്ക് ധാരാളം പൈസ കിട്ടിയിരുന്നു, പക്ഷേ വീടുവച്ചത് ആ പണം കൊണ്ടല്ല: വിവാദങ്ങളോട് പ്രതികരിച്ച് നോറ
- ബിഗ് ബോസ് വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം ലഭിക്കും?
- എല്ലാം ഇവിടം കൊണ്ട് തീരട്ടെ ജിന്റോ കാക്കാ: കെട്ടിപ്പിടിച്ചും പരസ്പരം ആശ്വസിപ്പിച്ചും ജാസ്മിനും ജിന്റോയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.