scorecardresearch

'മാലിദ്വീപ് ഡയറീസ്;' ഹണിമൂൺ ചിത്രങ്ങളുമായി മുടിയനും ഐശ്വര്യയും

ആറു വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിൽ ഈ മാസം ആദ്യമാണ് ഐശ്വര്യയും ഋഷിയും വിവാഹിതരായത്

ആറു വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിൽ ഈ മാസം ആദ്യമാണ് ഐശ്വര്യയും ഋഷിയും വിവാഹിതരായത്

author-image
Television Desk
New Update
Rishi S Kumar, Aiswarya Unni

ചിത്രം: ഇൻസ്റ്റഗ്രാം

'ഉപ്പും മുളുകും' എന്ന ജനപ്രിയ പരമ്പരയിലൂടെ ആരാധകരുടെ മനംകവർന്ന നടനാണ് മുടിയൻ എന്ന റിഷി. ഈ മാസം ആദ്യമാണ് ഡോ. ഐശ്വര്യ ഉണ്ണിയും ഋഷിയും വിവാഹിതരായത്. ആറു വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

Advertisment

മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാലിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ഗുൽഹി ബീച്ചിൽ നിന്നും പകർത്തിയ ചിത്രങ്ങളാണിത്. 

'മാലിദ്വീപ് ഡയറീസ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ഹണിമൂൺ ചിത്രങ്ങൾ കഴിഞ്ഞ ദിവസവും ഇരുവരും പങ്കുവച്ചിരുന്നു.

Advertisment

ഉപ്പും മുളകിൽ ചെറിയ കഥാപാത്രമായി ഐശ്വര്യയും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായും ഋഷി ശ്രദ്ധനേടിയിരുന്നു. ഷോയുടെ ഫോര്‍ത്ത് റണ്ണറപ്പ്  ആയിരുന്നു താരം. ഉപ്പും മുളകിലേക്കും എന്നാണ് ഋഷി തിരികെയെത്തുന്നതെന്നാണ് കമന്റ് വിഭാഗത്തിൽ കൂടുതൽ ആരാധകരും ചോദിക്കുന്നത്.

Read More Entertainment Stories Here

    Uppum Mulakum Bigg Boss

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: