scorecardresearch

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രേണു സുധി; ചിത്രങ്ങൾ വൈറൽ

Renu Sudhi Vishu Special Photoshoot: ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണ് എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

Renu Sudhi Vishu Special Photoshoot: ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണ് എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu sudhi latest photoshoot fi

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. സമീപകാലത്ത് ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. അഭിനയം തന്റെ ജോലിയാണെന്നും ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നുമായിരുന്നു വിമർശനങ്ങൾക്ക് രേണു മറുപടി നൽകിയത്.

Advertisment

ഇപ്പോഴിതാ,  രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വളരെ ഗ്ലാമറസ്സായ രേണുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

Advertisment

സെലിബ്രിറ്റി  ഫോട്ടോഗ്രാഫറായ എഡ്ഡി ജോൺ ആണ് ഈ വിഷു സ്പെഷൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണ് എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

പതിവുപോലെ രേണുവിനെ വിമർശിക്കുന്നവരുടെ കമന്റുകളും ചിത്രങ്ങൾക്കു താഴെ കാണാം. അതേസമയം, രേണുവിനെ അനുകൂലിക്കുന്നവരെയും കമന്റ് സെക്ഷനിൽ കാണാം.

Read More:

Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: