/indian-express-malayalam/media/media_files/2025/04/11/elXvGggcDMcqzweGMD2h.jpg)
Photo: Emraan Hashmi/Instagram
മലയാളികൾ അടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇമ്രാൻ ഹാഷ്മി. പുതിയ ചിത്രമായ 'ഗ്രൗണ്ട് സീറോ'യുടെ പ്രൊമോഷൻ തിരക്കിലാണ് താരം ഇപ്പോൾ. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഒരു ഘട്ടത്തെക്കുറിച്ച് ഇമ്രാൻ ഹാഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
മകൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞ ദിവസം തന്റെ ലോകം തന്നെ മാറിമറിഞ്ഞുവെന്നാണ് താരം തുറന്നു പറഞ്ഞത്. രൺവീർ അല്ലാബാദിയയുമായുള്ള യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു നടൻ.
"ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടം 2014ൽ എന്റെ മകൻ രോഗബാധിതനായപ്പോഴായിരുന്നു. കരിയറിലെ മാറ്റങ്ങൾ പോലും അത്രത്തോളം ഉണ്ടായിരുന്നില്ല. അഞ്ചു വർഷത്തോളം അത് തുടർന്നു," ഇമ്രാൻ പറഞ്ഞു. '2014 ജനുവരി 13നാണ് മകന് ആദ്യമായി ഒരു ലക്ഷണം കണ്ടെത്തിയത്. ഒരു ക്ലിനിക്കിൽ കാണിച്ചപ്പോൾ, നിങ്ങളുടെ മകന് കാൻസർ ഉണ്ടെന്നും, ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്തണമെന്ന് ഡോക്ടർ ഞങ്ങളോട് പറയുകയായിരുന്നു. 12 മണിക്കൂറിനുള്ളിൽ എന്റെ ലോകം മുഴുവൻ മാറിമറിഞ്ഞു,' നടൻ പറഞ്ഞു.
മകന് മുന്നിൽ തനിക്കും ഭാര്യയ്ക്കും ഒന്ന് കരയാൻ പോലും സാധിച്ചിരുന്നില്ലെന്ന് ഇമ്രാൻ കൂട്ടിച്ചേര്‍ത്തു. "മകന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് കരുതി ഞങ്ങൾ ഒരു മുറിക്കുള്ളിൽ പോയി കരഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്," തങ്ങൾ കരഞ്ഞ ഒരേയൊരു ദിവസമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ മകന്റെ ചികിത്സ കഴിഞ്ഞപ്പോൾ, എന്റെ അമ്മയ്ക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തി. ആറു മാസത്തിനു ശേഷം എന്റെ അമ്മ മരണപ്പെട്ടു. അത് വലിയൊരു ഞെട്ടലായിരുന്നു. ഞാൻ വിമാനത്തിൽ കയറുമ്പോഴായിരുന്നു അമ്മ മരിച്ചതായി കോൾ വന്നത്. ആ വിമാനത്തിലെ 15 മണിക്കൂർ യാത്ര ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയം," ഇമ്രാൻ ഹാഷ്മി പറഞ്ഞു.
Read More:
- Alappuzha Gymkhana Review: കിന്റൽ ഇടിയല്ല, സൗഹൃദ പഞ്ച്; ആലപ്പുഴ ജിംഖാന റിവ്യൂ
- Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ
- 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?; കെ ബി ഗണേശ് കുമാർ
- Maranamass Review: സീൻ ഡാർക്കാണെങ്കിലും ചിരിയ്ക്കുള്ള വകയുണ്ട്; മരണമാസ് റിവ്യൂ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.