scorecardresearch

ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം

മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്

മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്

author-image
Entertainment Desk
New Update
Kalyani Priyadarshan Martial Arts Training

കല്യാണി പ്രിയദർശൻ

തൻ്റെ പുതിയ ചിത്രത്തിനു വേണ്ടി കിടിലൻ മേക്കോവറിൽ എത്താൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ കല്യാണിയോടൊപ്പം നസ്ലിനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Advertisment

ആലപ്പുഴ ജിംഖാന എന്ന സിനിമയ്ക്കായി നസ്ലിൻ മാർഷ്യൽ ആർട്സ് അഭ്യസിച്ചിരുന്നു. അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു

നസ്ലിനൊപ്പം പിടിച്ചു നിൽക്കാൻ കല്യാണിയും ഇതാ ഇടികൂട്ടിലേയ്ക്ക് എത്തുകയാണ്. കിക്ക് ബോക്സിങ് പരിശീലിക്കുന്നതിൻ്റെ ചിത്രങ്ങൾ കല്യാണി പങ്കുവച്ചിട്ടുണ്ട്.

Advertisment

''ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ.'' എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി നടീനടന്മാരും ആരാധകരും പോസ്റ്റിന് കമൻ്റുമായി എത്തിയിട്ടുണ്ട്.

അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദുസലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുമ്പിലെത്തിക്കാൻ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്.  സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് കാരം അഭിയത്തിലേയ്ക്ക് ചുവടുവച്ചത്. 'വരനെ ആവശ്യമുണ്ട്', 'മരയ്ക്കാൻ അറബിക്കടലിൻ്റെ സിംഹം', 'ഹൃദയം', 'ബ്രോ ഡാഡി', 'തല്ലുമാല', 'ശേഷം മൈക്കിൽ ഫാത്തിമ', 'ആൻ്റണി', 'വർഷങ്ങൾക്കു ശേഷം' എന്നിവയാണ് മലയാളത്തിൽ കല്യാണിയുടെ പ്രധാന സിനിമകൾ. കല്യാൺ ജ്യൂവലേഴ്സിൻ്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. 

Read More:

Dulquer Salman Naslen K Gafoor Malayalam Movie Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: