/indian-express-malayalam/media/media_files/2025/04/12/ghP1v6YqqS43mhS7LiyF.jpeg)
ഫൺ മൂഡിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന
'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളയ്ക്ക' എന്നിവയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫൺ മൂഡിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. എന്നാൽ ട്രെയിലറിന്റെ അന്ത്യത്തിൽ അൽപം സസ്പെൻസും സംവിധായകൻ കാത്തുവച്ചിട്ടുണ്ട്. "മഴ നനയുകയല്ലല്ലോ കുട്ടിച്ചാ... എല്ലാവരും എന്നെയിങ്ങനെ മഴയത്തു നിർത്തിയിരിക്കുവല്ലേ" എന്ന മോഹൻലാൽ ഡയലോഗിലാണ് ട്രെയിലർ അവസാനിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം 'സാഗര്‍ ഏലിയാസ് ജാക്കി'യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഏപ്രിൽ 25നാണ് 'തുടരും' തിയേറ്ററിലെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിൻ്റെ അറൈവൽ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. 1991ൽ പുറത്തിറങ്ങിയ 'മുഖചിത്രം' എന്ന സിനിമയിലെ ''ചെമ്പരുന്തിൻ ചേലുണ്ടേ...'' എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ടീസർ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ മോഹൻലാൽ മമ്മൂട്ടിക്കും, കമൽ ഹാസനും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും കാണാം.
''ഈ താടി ഇവിടെയിരുന്നാൽ ആർക്കാടാ ഇത്ര പ്രശ്നം...'' എന്ന ഡയലോഗിലാണ് അറൈവൽ ടീസറും ആരംഭിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.
ചിത്രത്തിനായി എം ജി ശ്രീകുമാർ പാടിയ കൺമണിപൂവേ' എന്ന ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ്‌യാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Read More:
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
- ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം
- Exclusive: 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?: കെ ബി ഗണേഷ് കുമാർ
- മകന് കാൻസർ ആണെന്ന് അറിഞ്ഞ ആ ദിവസം ലോകം മാറിമറിഞ്ഞു: ഇമ്രാൻ ഹാഷ്മി
- Alappuzha Gymkhana Review: കിന്റൽ ഇടിയല്ല, സൗഹൃദ പഞ്ച്; ആലപ്പുഴ ജിംഖാന റിവ്യൂ
- Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ
- 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?; കെ ബി ഗണേശ് കുമാർ
- Maranamass Review: സീൻ ഡാർക്കാണെങ്കിലും ചിരിയ്ക്കുള്ള വകയുണ്ട്; മരണമാസ് റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.