scorecardresearch

മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് സംഘാടകർ; നടി അമൃതയെ ചേർത്തു പിടിച്ച് ഗണേഷ് കുമാർ

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ അമൃത പങ്കുവച്ചിരിക്കുന്നത്

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ അമൃത പങ്കുവച്ചിരിക്കുന്നത്

author-image
Television Desk
New Update
Amrutha V R, Ganesh Kumar

ചിത്രം: ഇൻസ്റ്റഗ്രാം

പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവം, സീരിയൽ താരം അമൃത നായര്‍ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പങ്കെടുത്ത പരിപാടിയിൽ, മന്ത്രിക്കൊപ്പം വേദിയിലിരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയെന്നാണ് അമൃത പറയുന്നത്. 

Advertisment

"ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ, അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ പരിപാടിയിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്.

Advertisment

അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് "മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത "എനിക്കില്ലെന്നായിരുന്നു, അതാണ് കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം, എന്നാലും ഈ സംഭവം എല്ലാവരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി, കാരണം പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും, നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവിൽ നിൽക്കുമ്പോൾ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ," സോഷ്യൽ മീഡിയ പോസ്റ്റിൽ അമൃത കുറിച്ചു.

അമൃതയുടെ പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിലും പുറത്തും നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ, 'വേദിയിൽ ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുൻപിൽ, എന്നെ ഇങ്ങനെ ചേർത്ത് നിർത്തിയ മന്ത്രി ഗണേഷ്‌ സാറിനോട് ഒരായിരം നന്ദി' എന്ന പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അമൃത. മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്.

Read More Stories Here

Ganesh Kumar Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: