/indian-express-malayalam/media/media_files/2025/05/21/QIOtW0ZFqyp9QuqWklcF.jpg)
Bigg Boss malayalam Season 7 Logo Launch: ബിഗ് ബോസ് മലയാളം സീസൺ ഏഴിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. കഴിഞ്ഞ വർഷം മറ്റു ഭാഷകളിലെല്ലാം ബിഗ് ബോസ് ഷോ ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7ന്റെ ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്.
ലോഗോയിലുമുണ്ട് ചില മോഹൻലാൽ റഫറൻസുകൾ. ഇടതുവശത്ത്, ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/21/kJbosc3wZJHadq07xsAC.jpg)
നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയേയും ചലനാത്മകതയേയുമാണ് സൂചിപ്പിക്കുന്നത്. കണ്ണിനെ വലയം ചെയ്തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും, ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു.
കൂടാതെ ഷോ മുന്നോട്ടുപോകുന്തോറും, അതിന്റെ പരിണാത്മകതയും ഊർജസ്വലതയും കൈകൊണ്ട് ലോഗോയിലും ചില മാറ്റങ്ങൾ വന്നു കൂടുതൽ വൈബ്രന്റാകുന്ന തരത്തിലുള്ള ഒരു വ്യത്യസ്ത രീതിയാണ് ഇത്തവണ ഞങ്ങൾ പരീക്ഷിക്കുന്നെതന്നും ഏഷ്യാനെറ്റ് ടീം അറിയിച്ചു.
ആകെത്തുകയിൽ കുറേകൂടി മോഡേണും യൂത്ത്ഫുള്ളും വൈബ്രന്റ്‌മായ ഒരു ഡിസൈനാണ് സീസൺ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്. വരുംനാളുകളിൽ കൂടുതൽ ആവേശകരമായ ബിഗ്ഗ് ബോസ്സ് അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.
Read More
- 'ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് ഗർഭിണിയായത്': അമല പോൾ
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.