scorecardresearch

Bigg Boss Malayalam Season 7: ബിഗ് ബോസ് ലോഗോയും പ്രൊമോയും ഈസ്റ്റർ ദിനത്തിൽ എത്തുമോ?

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റ്സുകൾ  ഈസ്റ്റർ ദിനത്തിൽ ഉണ്ടായേക്കാം എന്നാണ് പുറത്തുവരുന്ന വിവരം 

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റ്സുകൾ  ഈസ്റ്റർ ദിനത്തിൽ ഉണ്ടായേക്കാം എന്നാണ് പുറത്തുവരുന്ന വിവരം 

author-image
Entertainment Desk
New Update
Biggboss malayalam

Bigg Boss Malayalam Season 7 Coming Soon: Logo Launch & Commoner Promo Expected This Easter

Bigg Boss malayalam Season 7 Logo Launch: ബിഗ് ബോസ് മലയാളം സീസൺ ഏഴിനു വേണ്ടിയുള്ള  കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. കഴിഞ്ഞ വർഷം  മറ്റു ഭാഷകളിലെല്ലാം ബിഗ് ബോസ് ഷോ ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ ഉണ്ടായിരുന്നില്ല. 

Advertisment

ബിഗ് ബോസിന്റെ ഏഴാം സീസൺ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഏഴാം സീസണിന്റെ ലോഗോ ലോഞ്ചും  കോമണർ എൻട്രി പ്രൊമോയും ഈസ്റ്റർ ദിനത്തിൽ നടന്നേക്കാം എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏപ്രിൽ 20 ഈസ്റ്റർ ദിനത്തിൽ, രാത്രി 8 മണിയ്ക്ക് പ്രീമിയർ ചെയ്യുന്ന മോഹൻലാൽ ചിത്രം ബറോസിനൊപ്പം ബിഗ് ബോസ് ലോഗോ ലോഞ്ചും കോമണർ എൻട്രി പ്രൊമോയും ടെലികാസ്റ്റ് ചെയ്തേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ചാനൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. 

അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. മുംബൈയിലും ചെന്നൈയിലുമുള്ള  ലൊക്കേഷനുകളിലാണ് സാധാരണ ബിഗ് ബോസ് ഷൂട്ട് നടക്കാറുള്ളത്. തമിഴ്, ഹിന്ദി ഭാഷാ ബിഗ് ബോസുകൾക്കെല്ലാം സ്ഥിരം ലൊക്കേഷനുകൾ ഉണ്ട്, അവരുടെ സെറ്റുകളുകളാണ് പലപ്പോഴും മലയാളം ബിഗ് ബോസിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നത്. മലയാളത്തിന് സ്ഥിരമായൊരു സെറ്റ് ഇതുവരെ ഇല്ലായിരുന്നു. എന്നാൽ, ആ പ്രശ്നം ഈ സീസണോടെ പരിഹരിക്കപ്പെടുമെന്നാണ് അറിയാനാവുന്നത്. 

ചെന്നൈയിൽ, മലയാളം ബിഗ് ബോസിനു ഇനിമുതൽ സ്വന്തം വീടുണ്ടാകും എന്നാണ്  റിപ്പോർട്ട്. സീസൺ ഏഴിനു വേണ്ടിയുള്ള ബിഗ് ബോസ് വീടിന്റെയും സ്റ്റുഡിയോയുടെയും നിർമാണം പുരോഗമിക്കുകയാണ്. സീസൺ ഏഴിനു വേണ്ടിയുള്ള സെലിബ്രിറ്റി ഓഡിഷനും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സീസണിലും മോഹൻലാൽ തന്നെയാണ് അവതാരകൻ. 

Advertisment

Read More

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: