scorecardresearch

നിരാശയോടെ പടിയിറങ്ങി ശ്രീതു; കണ്ണീരോടെ അർജുൻ: Bigg Boss Malayalam 6

Bigg Boss Malayalam 6: അർജുനുമായി ഒരു കണക്ഷൻ ഉണ്ടായിരുന്നെന്നും അത് എങ്ങനെയാണ് ഫീൽ ചെയ്തതെന്ന് അറിയില്ലെന്നും ശ്രീതു പറഞ്ഞു

Bigg Boss Malayalam 6: അർജുനുമായി ഒരു കണക്ഷൻ ഉണ്ടായിരുന്നെന്നും അത് എങ്ങനെയാണ് ഫീൽ ചെയ്തതെന്ന് അറിയില്ലെന്നും ശ്രീതു പറഞ്ഞു

author-image
Television Desk
New Update
BB6, Arjun, Sreethu

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫൈനൽ ഫൈവിലെത്തുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന മത്സരാർത്ഥിയാണ് സീരിയൽ താരം ശ്രീതു. എന്നാൽ ഫൈനലിൽ എത്തുന്നതിന് മൂന്ന് ദിവസം മുൻപ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ശ്രീതു ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. മിഡ്- വീക്ക് എപ്പിസോഡിലൂടെയാണ് ശ്രീതു പുറത്തായത്.

Advertisment

ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന അർജുൻ-ശ്രീതു കോമ്പോയും ഇതോടെ അവസാനിച്ചു. ശ്രീതുവിനെ​ നിറകണ്ണുകളോടെയാണ് അർജുൻ വീട്ടിൽ നിന്ന് യാത്രയാക്കിയത്. അർജുൻ കരുയുന്നത് കണ്ട് അടുത്തേക്ക് പോകാൻ തോന്നിയില്ലെന്നും, അടുത്ത് പോയിരുന്നെങ്കിൽ താനും കരഞ്ഞുപോയേനെയെന്ന് ശ്രീതു പറയുന്നു.

അർജുനുമായി ഒരു കണക്ഷൻ ഉണ്ടായിരുന്നെന്നും അത് എങ്ങനെയാണ് ഫീൽ ചെയ്തതെന്ന് അറിയില്ലെന്നും ശ്രീതു ചാനലിനോട് പറഞ്ഞു. അര്ജുനമായി കോംബോ നാടകം കളിച്ചെന്ന് ആരോ പറഞ്ഞുവെന്നും അത് വിഷമമായെന്നും ശ്രീതു പറഞ്ഞു. 

ജൂൺ 16 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡ് സംപ്രേഷണം ചെയ്യുക.  ജാസ്മിൻ, ജിന്റോ, അർജുൻ,  അഭിഷേക്, ഋഷി  എന്നിവരാണ് ഫൈനൽ ഫൈവിലുള്ള മത്സരാർത്ഥികൾ. ഇവരിൽ ആരാവും ബിഗ് ബോസ് വിജയകിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നിലവിൽ വോട്ടിംഗിൽ കടുത്ത മത്സരം നേരിടുന്നത് അർജുൻ, ജാസ്മിൻ, ജിന്റോ എന്നിവർക്കിടയിലാണ്. 

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: