scorecardresearch

നീ എന്തിനാ ഇങ്ങനെ പൊസസ്സീവ് ആകുന്നത്? അർജുനോട് ശ്രീതു: Bigg Boss Malayalam 6

അർജുന് തന്റെ കാര്യത്തിലുള്ള പൊസസ്സീവ്നെസ്സ് ചോദ്യം ചെയ്യുകയാണ് ശ്രീതു, വീഡിയോ

അർജുന് തന്റെ കാര്യത്തിലുള്ള പൊസസ്സീവ്നെസ്സ് ചോദ്യം ചെയ്യുകയാണ് ശ്രീതു, വീഡിയോ

author-image
Television Desk
New Update
Sreethu Arjun | Bigg Boss Malayalam 6

Bigg Boss malayalam 6: ബി​ഗ് ബോസ് മലയാളം സീസൺ  ആറിൽ ലവ് സ്ട്രാറ്റജിയുടെ പേരിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ രണ്ടു മത്സരാർത്ഥികൾ ജാസ്മിനും ഗബ്രിയുമാണ്. എന്നാൽ, ഈ കോമ്പോയുടെ പെരുമാറ്റവും അടുപ്പവുമൊക്കെ പ്രേക്ഷകർക്ക് വലിയ താൽപ്പര്യമില്ല. പുറത്തുനിന്നു തന്നെ ഗെയിം പ്ലാൻ ചെയ്ത് വീടിനകത്ത് എത്തിയവരാണ് ഇരുവരുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും സംശയിക്കുന്നത്. മാത്രമല്ല, ഈ കോമ്പോ വളരെ വെറുപ്പിക്കലാണെന്നാണ് പൊതുവായുള്ള അഭിപ്രായം.

Advertisment

അതേസമയം, ബിഗ് ബോസ് വീടിനകത്ത് വളരെ സ്വാഭാവികമായി രണ്ടുപേർക്കിടയിൽ പ്രണയം ഉടലെടുത്തിട്ടുണ്ടോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മറ്റാരുമല്ല, അർജുൻ- ശ്രീതു ജോഡികളുടെ കെമിസ്ട്രിയാണ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. പരസ്പരം നല്ല സൗഹൃദം പുലർത്തുമ്പോഴും ഇരുവരും അവർക്കിടയിലുള്ള ഫീലിംഗിനെ കുറിച്ച് പരസ്പരം തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പ്രേക്ഷകരിപ്പോൾ. 

അർജുനും ശ്രീതുവും തമ്മിലുള്ള കോമ്പോ കാണാനാണ് ഇഷ്ടമെന്ന രീതിയിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണാം. ഇവർ ഏത് നിമിഷത്തിലും പ്രണയത്തിലാകാം എന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇരുവരെയും നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം, വീക്ക്ലി എപ്പിസോഡിനിടെ മോഹൻലാലും ഇരുവരെയും ഒന്ന് ടീസ് ചെയ്തിരുന്നു. 

 മോഹൻലാൽ സിനിമയിലെ ഡയലോഗുകളും പാട്ടുകളും  വ്യത്യസ്തമായ ഭാവത്തിൽ പാടാനുള്ള ടാസ്‌ക്ക് ഉണ്ടായിരുന്നു മത്സരാർത്ഥികൾക്ക് ലഭിച്ചത്. അർജുന് എന്തേ മനസ്സിൽ ഒരു നാണം എന്ന പാട്ടായിരുന്നു ലഭിച്ചത്. അർജുൻ ഏത് ഭാവത്തിൽ പാട്ടുപാടണം എന്നു  മോഹൻലാൽ ശ്രീതുവിനോട് തിരക്കി. ശ്രീതു ഉത്തരം പറയാൻ അൽപ്പം സമയമെടുത്തപ്പോൾ,  എന്തേ മനസ്സിലൊരു നാണം പറയാൻ? എന്നായിരുന്നു ചിരിയോടെ മോഹൻലാൽ ചോദിച്ചത്. 

Advertisment

പരസ്പരമുള്ള ഇഷ്ടം അർജുനും ശ്രീതുവും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, ശ്രീതുവിനോട് മറ്റാരെങ്കിലും അടുത്തിട പഴകുമ്പോൾ അർജുനിൽ പോസ്സസ്സീവ്നെസ്സ് പ്രകടമായി കാണാൻ സാധിക്കുന്നുണ്ട്. ശ്രീതു തന്നെ ഇതിനെ കുറിച്ച് അർജുനോട് ചോദിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"എന്തിനാണ് നീ പൊസ്സസ്സീവ്നെസ്സ് ആവുന്നത്?" എന്നാണ് ശ്രീതു ചോദിക്കുന്നത്. 

"നിന്നോടായിരുന്നു അധികം സംസാരിച്ചിരുന്നത്. നീ വേറെ കമ്പനിയായി പോവുമ്പോൾ ലോൺലിനെസ്സ് ഫീൽ ചെയ്തു. അതാവാം," എന്നാണ് അർജുൻ പറയുന്നത്.  

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: