scorecardresearch

ബിഗ് ബോസിന് പൂട്ടുവീഴുമോ? ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം: Bigg Boss Malayalam 6

Bigg Boss Malayalam 6: ശാരീരിക ആക്രമണം അടക്കമുള്ള നിയലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയ്ക്ക് പരാതി നൽകിയത്

Bigg Boss Malayalam 6: ശാരീരിക ആക്രമണം അടക്കമുള്ള നിയലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയ്ക്ക് പരാതി നൽകിയത്

author-image
Television Desk
New Update
Biggboss Malayalam 6

Bigg Boss Malayalam Season 6

Bigg Boss malayalam Season 6:  പ്രശസ്ത ടെലിവഷൻ റിയാലിറ്റി ഷോ, ബിഗ് ബോസ് മലയാളത്തിന് ഹൈക്കോടതി നോട്ടീസയച്ചു. ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിർത്തിവയ്ക്കുന്നതട്ടമുള്ള നടപടികളിലേക്ക് കേന്ദ്രത്തിന് നീങ്ങാം. 

Advertisment

സ്റ്റാര്‍ ഇന്ത്യയ്ക്കും, സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, അവതാരകനായ മോഹന്‍ലാലിനും, മത്സരാര്‍ത്ഥി റോക്കിക്കും  ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സ്വദേശി അഭിഭാഷകന്‍ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 

ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഷോയിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, എംഎ അബ്ദുള്‍ ഹക്കീം എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

1995ലെ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഏറെ ഗൗരവകരമാണ് വിഷയമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രത്തിന് നിയമലംഘനം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Advertisment

Read More Stories Here

Kerala High Court Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: