/indian-express-malayalam/media/media_files/tSDyzxcCnEAVMKSRfJ3v.jpg)
Bigg Boss Malayalam 6: Jasmin Jaffar
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലൂടെ കടന്നുപോവുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഷോയിലെത്തിയ ജാസ്മിനും സഹ മത്സരാർത്ഥി ഗബ്രിയുമായുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ജാസ്മിനും ഗബ്രിയ്ക്കുമിടയിൽ എന്താണെന്ന് വീടിനകത്ത് സഹമത്സരാർത്ഥികൾ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ "ഞാൻ പുറത്ത് കമ്മിറ്റഡ് ആണ്" എന്നായിരുന്നു ജാസ്മിന്റെ മറുപടി.
എന്നാൽ, തുടർന്നും ഗബ്രി- ജാസ്മിൻ അടുപ്പം മുന്നോട്ടുപോയതോടെ സമൂഹമാധ്യമങ്ങളിലെങ്ങും വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ജാസ്മിൻ. ജാസ്മിന്റെ കാമുകനെയും പലരും ഈ സംഭവങ്ങളിലേക്ക് വലിച്ചിഴച്ചത് ഷോയ്ക്ക് പുറത്തും വലിയ രീതിയിൽ ചർച്ചകൾ നടക്കാൻ കാരണമായിരുന്നു.
കഴിഞ്ഞ ​ഗബ്രി-ജാസ്മിൻ കോമ്പോയ്ക്കിടയിൽ എന്താണ് എന്ന ക്ലാരിഫിക്കേഷൻ നൽകാൻ വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ ഇരുവർക്കും അവസരം നൽകിയിരുന്നു. പ്രേക്ഷകരുടെ റിക്വസ്റ്റ് പ്രകാരമായിരുന്നു അത്തരമൊരു ക്ലാരിഫിക്കേഷന് ബിഗ് ബോസ് വേദിയൊരുക്കിയത്. ഇരുവരുടെയും ചില വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തിരുന്നു. ഈ വീഡിയോകൾ കണ്ടതോടെ ജാസ്മിനും ഗബ്രിയും കൂടുതൽ ഇമോഷണലാവുകയും വീക്കാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച എപ്പിസോഡിലും മാനസികമായി തളർന്ന ജാസ്മിനെയും ഗബ്രിയേയുമാണ് കാണാനായത്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ജാസ്മിന്റെ കാമുകൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജാസ്മിൻ തനിക്ക് തന്ന വാഗ്ദാനങ്ങൾ തെറ്റിച്ചെന്നും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പബ്ലിക്കിനും മുന്നിൽ തന്നെ ജോക്കറാക്കിയെന്നുമാണ് കുറിപ്പിൽ പറയുന്നത്. ഇതോടെ, എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
"ബിഗ് ബോസ് എന്നു പേരുള്ള ഈ മെഗാ ഡ്രാമാറ്റിക് സീരിയലിലേക്ക് എന്റെ പേര് വലിച്ചിട്ടതിനു നന്ദി ജാസ്മിൻ. ഷോയിൽ എന്നെ ഒരു പാർട്ണറായിട്ടാണ് ജാസ്മിൻ പരിചയപ്പെടുത്തിയത്, ഇപ്പോൾ എന്റെ സ്ഥാനം ഒരു സൈഡ് സ്റ്റാന്റിനു സമാനമാണ്. അത് എല്ലാം വിശദീകരിക്കുമെന്ന് ഞാൻ കരുതുന്നു. .
ഈ ഷോ ആളുകളുടെ ജീവിതങ്ങൾ തകർക്കുകയാണ് ഈ ദിവസങ്ങളിൽ. ഇതെല്ലാം കുടുംബവും സുഹൃത്തുക്കളുമടക്കം എത്ര പേരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല.
എന്നെ കുറിച്ച് ഫേക്ക് സ്റ്റോറികൾ പ്രസിദ്ധീകരിക്കരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്, എന്നെ മനപൂർവ്വം ഇതിലേക്ക് വലിച്ചിടരുത്.
ജാസ്മിൻ ഇഷ്ടമുള്ളതു ചെയ്യട്ടെ, അവൾക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ, എനിക്കിനിയും ഇതെല്ലാം ഹാൻഡിൽ ചെയ്യാനാവില്ല.
ഞാനിത്ര ദിവസവും നിശബ്ദനായിരുന്നു, എന്റെ മാനസികനില തന്നെ പ്രശ്നത്തിലായിരുന്നു. പക്ഷേ എനിക്കിനിയും ഈ പെൺകുട്ടി കാരണമുള്ള അപമാനം സഹിക്കാനാവില്ല. എനിക്ക് സഹിക്കാൻ കഴിയുന്ന കാര്യങ്ങൾക്കൊരു പരിധിയുണ്ട്. ഞാൻ അനുഭവിക്കുന്നതും കടന്നുപോവുന്നതുമായ അവസ്ഥയെ ഒരു ചെറുപ്പക്കാരനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഈ ഡേർട്ടി ഗെയിം കാരണം ഞാനിനിയും എത്ര അപമാനം സഹിക്കണം?
ഞാൻ പറയാൻ പോവുന്നതു കേൾക്കുമ്പോൾ ജാസ്മിനെ പിന്തുണയ്ക്കുന്നവർ എന്നെ വെറുക്കുമായിരിക്കും. പക്ഷേ ഞാനെന്താണ് അനുഭവിച്ചതെന്ന് എനിക്കറിയാം. ആത്മാർത്ഥ ബന്ധങ്ങളിൽ നിൽക്കുന്നവർക്ക് ഇതൊരു പാഠമാണ്. ജാസ്മിൻ എന്റെ ജീവിതവും ഫീലിംഗ്സും സ്വപ്നങ്ങളും വച്ചാണ് കളിച്ചത്. ആദ്യ ബ്രേക്കപ്പിനു ശേഷം ജാസ്മിൻ എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ ജാസ്മിനെ പിന്തുണയ്ക്കുകയായിരുന്നു, എന്റെ കുടുംബത്തിന്റെ ഇഷ്ടങ്ങൾക്കു പോലും എതിരെ നിൽക്കേണ്ടി വന്നു, എന്നിട്ട് എനിക്ക് കിട്ടിയത് ഇതാണ്. ഞാൻ അവളെ വിവാഹം കഴിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.
ഞങ്ങളുടെ 7 മാസത്തെ ബന്ധം ഒരുപാട് സ്നേഹം നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഫ്രണ്ട്സിന് അറിയാം അതെത്ര തീവ്രമായിരുന്നു. ഈ ഡ്രാമയെല്ലാം കാണും വരെ ഞാൻ ആ ബന്ധത്തിൽ വളരെ ആത്മാർത്ഥമായാണ് നിന്നത്.
എന്നെ യൂസ് ആൻ്റ് ത്രോ മെറ്റീരിയലായി കണ്ടതുപോലൊരു ഫീലിംഗിലൂടെയാണ് ഞാൻ കടന്നു പോവുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ ദിവസത്തെ വീക്കൻഡ് എപ്പിസോഡ് ചീറ്റിംഗ് എന്നതിന്റെ പെർഫെക്റ്റ് ഉദാഹരണമായിരുന്നു.
ഇതുവരെ ഞാൻ ജാസ്മിന്റെ എല്ലാ ബിഗ് ബോസ് റിലേറ്റഡ് കാര്യങ്ങളും ഹാൻഡിൽ ചെയ്തിരുന്നു. ഇനി മുതൽ എനിക്കതിനു കഴിയില്ല, ഞാനെന്തിനു ചെയ്യണം?
ജാസ്മിൻ നല്ലൊരു ഗെയിമറാണ്, പക്ഷേ പാർട്ണറുടെ ഇമോഷൻസ് വെച്ചു കളിക്കുന്നത് എത്തിക്സ് ഉള്ള കാര്യമല്ല.
സ്നേഹം എന്ന മനോഹര വാക്കിന്റെ മൂല്യം ജാസ്മിൻ നശിപ്പിച്ചു, എന്റെ ജീവിതം റിപ്പയർ ചെയ്തെടുക്കാനാവാത്ത രീതിയിൽ നശിച്ചു.
അവൾ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി, എന്നെ ഫ്രണ്ട്സിനും കുടുംബത്തിനും പബ്ലിക്കിനും മുന്നിൽ ജോക്കറാക്കി മാറ്റി. ഇനിയില്ല... ഞാനിത് അവസാനിപ്പിക്കുന്നു," കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ. .
"ഈ ബന്ധം അവസാനിച്ചു, എനിക്കിനിയും ഈ നാടകംകൈകാര്യം ചെയ്യാൻ കഴിയില്ല! ഈ പോസ്റ്റ് എൻ്റെ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ഈ വിഷയത്തിൽ നിന്ന് എന്നെ ഒഴിവാക്കുക, എന്നെ കൂടുതൽ വലിച്ചിഴക്കരുത്.
ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു സാഹചര്യം ആർക്കും നേരിടേണ്ടി വരരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, കാരണം പ്രണയത്തിൻ്റെ കാര്യമാവുമ്പോൾ നിങ്ങൾക്ക് മാനസികമായി സ്വയം നഷ്ടപ്പെടാം.
ഇതിലെല്ലാം എനിക്ക് അത്യധികം വേദനയുണ്ട്. എന്നിരുന്നാലും ജാസ്മിനു നല്ല ജീവിതം ഞാൻ ആശംസിക്കുന്നു, അവളുടെ പ്രവൃത്തികളെയും തിരിച്ചടികളെയും നേരിടാനുള്ള ശക്തി അവൾക്കുണ്ടാകട്ടെ.
അവൾ ഇത് സ്വയം കൊണ്ടുവന്നതാണ്, അതിനാൽ അവളുടെ മാതാപിതാക്കളെ പരസ്യമായി അപമാനിക്കരുത്, അവർ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്," എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. .
Read More Stories Here
- വീട്ടിൽ നിന്നും ഡ്രസ്സ് പോലും അയക്കുന്നില്ല, കരയാനോ വിഷമം അടക്കാനോ പറ്റുന്നില്ല: സങ്കടം പറഞ്ഞ് ജാസ്മിൻ
- ജാസ്മിന് ബിഗ് ബോസ് നൽകിയ കത്തിൽ എന്താണ്? വീണ്ടും സിഗ്നലോ?
- എനിക്ക് ഗെയ്മിനേക്കാളും വലുത് നീയാണ് ജാസ്മിൻ: ഗബ്രി
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us