/indian-express-malayalam/media/media_files/JsRxHhEQDc9yTppWXUSK.jpg)
ചിത്രം: ഫേസ്ബുക്ക്
ബിഗ് ബോസ് മലയാളം ആറാം സീസൺ അവസാനിച്ചതോടെ മത്സരാർത്ഥികളും അവരെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായി ജിന്റോയാണ് ആറാം സീസൺ കപ്പ് സ്വന്തമാക്കിയത്. മോഡലായ അർജുൻ ശ്യാം ഗോപനാണ് ഫസ്റ്റ് റണ്ണറപ്പ് ആയത്.
സീസണ്‍ ആറിൽ ആദ്യം മുതൽ അവസാനം വരെ തനിച്ചു ഗെയിം കളിച്ച് മുന്നേറിയ മത്സരാർത്ഥിയാണ് നോറ. നേറ ഫൈനൽ ഫൈവിൽ ഇടം നേടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഫിനാലെയ്ക്ക് ഒരാഴ്ച മുൻപാണ് നോറ ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായത്. ഒറ്റയാള്‍ പോരാളിയായ നോറയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാനും സാധിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ബോയ് ഫ്രണ്ടിനെ ആരാധകരുമായി പരിചയപ്പെടുത്തുകയാണ് നോറ. തന്റെ ചെക്കനാണിതെന്ന് പറഞ്ഞാണ് ബോയ് ഫ്രണ്ടിനെ നോറ പരചയപ്പെടുത്തുന്നത്. കല്യാണം അടുത്തുണ്ടാകുമെന്നും, മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് സന്തോഷമായി കഴിയുകയാണെന്നും ഇരുവരും പറഞ്ഞു.
നിരവധി ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നോറ മുസ്‌കൻ. കോഴിക്കോട് സ്വദേശിയായ നോറ കണ്ടന്റ് ക്രിയേറ്റർ, റൈഡർ, മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം കൈവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നാലു ലക്ഷത്തോളം ഉപയോക്താക്കളാണ് നോറയെ പിന്തുടരുന്നത്. ബൈക്കിൽ യാത്രചെയ്യാനിഷ്ടിമുള്ള നോറയ്ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്.
നോറ ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് നോറയ്ക്ക് എതിരെ ചില ആരോപണങ്ങളുമായി മുൻ ഭർത്താവ് രംഗത്തെത്തിയിരുന്നു. നോറ അശ്ലീല ആപ്പുകളിലൂടെയാണ് പണം സമ്പാദിച്ചതെന്നും അങ്ങനെയാണ് വീട് വാങ്ങിയതെന്നുമൊക്കെയായിരുന്നു മുൻഭർത്താവിന്റെ ആരോപണം. ബിഗ് ബോസിൽ നിന്നും എവിക്റ്റായതിനു പിന്നാലെ ഭർത്താവിന്റെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് നേറ രംഗത്തെത്തിയിരുന്നു.
മുൻ ഭർത്താവിനെതിരെ ലീഗൽ ആയി മൂവ് ചെയ്തിട്ടുണ്ടെന്നും, സോഷ്യൽ മീഡിയ വഴി മറുപടി നൽകാൻ താൽപ്പര്യമില്ലെന്നും നോറ വ്യക്തമാക്കി.
Read More Stories Here
- ഈ സീസൺ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തിയത് ജാസ്മിനാണ്: ആര്യ
- ഇതാണ് ബിഗ് ബോസ് താരം ജിന്റോയുടെ കാലടിയിലെ വീട്; വീഡിയോ
- യൂട്യൂബിൽ നിന്നും എനിക്ക് കിട്ടിയ ആദ്യ വരുമാനം ഇത്രയാണ്: വെളിപ്പെടുത്തി ജാസ്മിൻ
- ടോപ്പ് ഫൈവിൽ വരാൻ അർഹതയില്ലാത്ത ഒരാളാണ് അഭിഷേക്: നോറ
- ടാംഗോ ആപ്പിൽ നിന്ന് എനിക്ക് ധാരാളം പൈസ കിട്ടിയിരുന്നു, പക്ഷേ വീടുവച്ചത് ആ പണം കൊണ്ടല്ല: വിവാദങ്ങളോട് പ്രതികരിച്ച് നോറ
- ബിഗ് ബോസ് വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം ലഭിക്കും?
- എല്ലാം ഇവിടം കൊണ്ട് തീരട്ടെ ജിന്റോ കാക്കാ: കെട്ടിപ്പിടിച്ചും പരസ്പരം ആശ്വസിപ്പിച്ചും ജാസ്മിനും ജിന്റോയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us