scorecardresearch

മലയാളം അറിയില്ലങ്കിലെന്താ, പാട്ട് വേറെ ലെവൽ; ഞെട്ടിച്ച് ജാൻമണി: Bigg Boss Malayalam 6

Bigg Boss Malayalam 6: മലയാളം ഗാനം ആലപിക്കുന്ന ജാൻമണിയുടെ പഴയ ഒരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്

Bigg Boss Malayalam 6: മലയാളം ഗാനം ആലപിക്കുന്ന ജാൻമണിയുടെ പഴയ ഒരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്

author-image
Television Desk
New Update
Jaanmoni Das, MakeUp

Bigg Boss Malayalam 6

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് സെലിബ്രിറ്റി മോക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി. പലപ്പോഴും സഹമത്സരാർത്ഥികളുമായി ഏറ്റുമുട്ടുന്ന ജാന്മണിയെയാണ് പ്രേക്ഷകർ കാണാറുള്ളത്. മലയാളം അത്ര വശമില്ലാത്ത ജാൻമണിയുടെ സംസാരരീതിയെ പലരും സോഷ്യൽ മീഡിയയിൽ പരിഹസിക്കാറുണ്ട്.

Advertisment

സ്ഥിരം പരിഹാസങ്ങളിൽ നിന്നു വ്യത്യസ്തമായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ജാൻമണിയുടെ ഒരു പ്രകടനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൈരളി ടീവിയിലെ ഒരു പരിപാടിക്കിടെ ജാൻമണി ആലപിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

1993ൽ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലെ 'രാജ ഹംസമേ' എന്ന ഗാനമാണ് ജാൻമണി വളരെ മനോഹരമായി ആലപിക്കുന്നത്. നിരവധി കമന്റുകളാണ് ജാൻമണിക്ക് അഭിനന്ദനവുമായി വീഡിയോയിൽ നിറയുന്നത്.

Advertisment

സിനിമയ്ക്ക് പുറമേ നിരവധി ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ടുള്ളയാളാണ് ജാൻമണി. സിനിമയുടെ ചിത്രീകരണത്തിനായി അസമിലെത്തിയ നിർമ്മാതാവ് ടി എം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനുമാണ് ജാൻമണിയെ ചലച്ചിത്രതാരം അമലാ പോളിന് പരിചയപ്പെടുത്തുന്നത്. പിന്നീട് മലയാള സിനിമ മേഖലയിലേക്കും ജാൻമണിയെത്തി. 

മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിനു പുറമേ ഡാൻസർ കൂടിയാണ് ജാൻമണി. സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. അസം സ്വദേശിയായ ജാൻമണി എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ട്രാൻസ്‌വുമൺ മത്സരാർത്ഥിയാണ്.  

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: