scorecardresearch

Bigg Boss Malayalam 6 Grand Finale Highlights: ബിഗ് ബോസ് സീസൺ ആറിന്റെ വിജയകിരീടം ചൂടി ജിന്റോ

Bigg Boss Malayalam 6 Grand Finale Live Updates: കപ്പുയർത്തി മല്ലയ്യ, വെള്ളിത്തിരയിലേക്കൊരു ഗോൾഡൻ ടിക്കറ്റ് നേടി അർജുൻ. ബിഗ് ബോസ് സീസൺ ആറിന്റെ വിജയികൾ ഇവർ

Bigg Boss Malayalam 6 Grand Finale Live Updates: കപ്പുയർത്തി മല്ലയ്യ, വെള്ളിത്തിരയിലേക്കൊരു ഗോൾഡൻ ടിക്കറ്റ് നേടി അർജുൻ. ബിഗ് ബോസ് സീസൺ ആറിന്റെ വിജയികൾ ഇവർ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 6 Jinto winner trophy

Bigg Boss Malayalam 6 Grand Finale Live Updates

Bigg Boss malayalam 6 Grand Finale Live Updates: അവസാനനിമിഷം വരെ നീണ്ട  ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയായിരിക്കുകയാണ് ജിന്റോ ബോഡി ക്രാഫ്റ്റ്. ജിന്റോയ്ക്ക് കപ്പടിച്ചപ്പോൾ, ജീത്തു ജോസഫ് സിനിമയിലേക്കുള്ള നായകവേഷവും ഫസ്റ്റ് റണ്ണറപ്പ് ടൈറ്റിലുമായിരുന്നു അർജുൻ ശ്യാം ഗോപനെ കാത്തിരുന്നത്.

Advertisment

ജാസ്മിൻ സെക്കന്റ് റണ്ണറപ്പായി. അഭിഷേക് തേർഡ് റണ്ണറപ്പ് ആയപ്പോൾ, ഋഷിയാണ് ഷോയുടെ നാലാമത്തെ റണ്ണറപ്പ്. 

വർണാഭമായ കാഴ്ചകളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് അകമ്പടിയായി. പ്രശസ്ത താരങ്ങളായ നീത പിള്ള, ദിൽഷാ പ്രസന്നൻ, ശ്രുതിലക്ഷ്മി, ധന്യ മേരി വര്ഗീസ്, ജാഫർ സാദിഖ് തുടങ്ങിയവരുടെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനങ്ങളും ചലച്ചിത്രപിന്നണി ഗായകരായ വിധു പ്രതാപിന്റെയും സിതാരയുടെയും ശക്തിശ്രീയുടെയും ഗാനാലാപമാവുമൊക്കെ ഫിനാലെയുടെ നിറപ്പകിട്ട് വർധിപ്പിച്ചു. പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാർത്ഥികളുമായ  നോബി, കുട്ടി അഖിൽ, സൂരജ്, നാദിറ, റനീഷ, വീണ നായർ  തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും  ഗ്രാൻഡ്  ഫിനാലെ വേദിയിൽ അരങ്ങേറി.  

Read More Bigg Boss Stories Here

Advertisment
  • Jun 16, 2024 23:12 IST

    മല്ലയ്യയ്ക്ക് കപ്പ്; അർജുന് വെള്ളിത്തിരയിലേക്ക് ക്ഷണം

    ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയകിരീടം ചൂടിയിരിക്കുകയാണ് ജിന്റോ ബോഡി ക്രാഫ്റ്റ്. ഫസ്റ്റ് റണ്ണറപ്പായ അർജുന് സ്വപ്നസമാനമായൊരു ഓഫറാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ ഒരുക്കി വച്ചത്. ബിഗ് ബോസ് വീട്ടിൽ വച്ചുനടന്ന ഒഡിഷനിന്റെ ഫലപ്രഖ്യാപനവും മോഹൻലാൽ നടത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അർജുനു ക്ഷണം ലഭിച്ചിരിക്കുകയാണ്.  



  • Jun 16, 2024 23:05 IST

    വിജയകിരീടം ചൂടി ജിന്റോ, ഫസ്റ്റ് റണ്ണറപ്പായി അർജുൻ

    ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയകിരീടം ചൂടി ജിന്റോ. 39.3 ശതമാനം വോട്ടുകളാണ്  ജിന്റോ നേടിയത്. 29.2 ശതമാനം വോട്ടുകളാണ് ഫസ്റ്റ് റണ്ണറപ്പായ അർജുൻ നേടിയത്. 



  • Jun 16, 2024 22:56 IST

    ചരിത്രം കുറിച്ച 1,68,00,000 വോട്ടുകൾ

    ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയ സീസൺ കൂടിയായിരുന്നു ഇതെന്ന് മോഹൻലാൽ വെളിപ്പെടുത്തി. 1,68,00,000 വോട്ടുകളാണ് ഈ സീസണിൽ ലഭിച്ചത്. 



  • Jun 16, 2024 22:30 IST

    അർജുനെയും ജിന്റോയേയും കൈ പിടിച്ചു ഇറക്കാൻ മോഹൻലാൽ ഹൗസിൽ

    ബിഗ് ബോസ് മലയാളത്തിന്റെ അന്തിമവിജയി ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി.അർജുനെയും ജിന്റോയേയും വീട്ടിൽ നിന്നും കൈപ്പിടിച്ച് ഇറക്കാൻ മോഹൻലാൽ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ലൈറ്റുകൾ അണച്ച് മത്സരാർത്ഥികളെയും കൊണ്ട് മോഹൻലാൽ ഫിനാലെ വേദിയിലേക്ക്...



  • Jun 16, 2024 22:15 IST

    മിന്നൽ പ്രകടനവുമായി ജാഫർ സാദിഖ്

    ജയിലർ, ജവാൻ, വിക്രം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡാൻസറും കൊറിയോഗ്രാഫറുമായ ജാഫർ സാദിഖിന്റെ മിന്നൽ പ്രകടനം ഫിനാലെ വേദിയ്ക്ക് നിറപ്പകിട്ടേകി. 



  • Jun 16, 2024 22:03 IST

    ഇമേജു നോക്കാതെ പൊരുതിയ ഈ സീസണിലെ റിയൽ ഫൈറ്റർ ജാസ്മിനും പുറത്തേക്ക്

    ബിഗ് ബോസ് മലയാളം സീസണിലെ ഏറ്റവും സെൻസേഷൻ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിനും പുറത്തേക്ക്. സെക്കന്റ് റണ്ണറപ്പായാണ് ജാസ്മിന്റെ മടക്കം. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സർവൈവറായി മാറിയ മത്സരാർത്ഥിയാണ് ജാസ്മിൻ.

    Bigg Boss Malayalam 6 Grand Finale Jasmin Second Runner Up



  • Jun 16, 2024 21:28 IST

    സ്പെഷൽ പെർഫോമൻസുമായി നീത പിള്ള വേദിയിൽ

    ഗ്രാൻഡ് ഫിനാലെ വേദിയ്ക്ക് നിറപ്പകിട്ടേകി നടി നീത പിള്ളയും ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചു. 



  • Jun 16, 2024 21:17 IST

    വൈൽഡ് കാർഡായി എത്തി; തേഡ് റണ്ണറപ്പ് ആയി മടക്കം

    Abhishek | Biggboss

    ആറു വൈൽഡ് കാർഡുകളിൽ ഒരാളായി ഷോയിലേക്ക് എത്തിയ അഭിഷേക് ശ്രീകുമാറും ഷോയിൽ നിന്നും എവിക്റ്റായി. തേർഡ് റണ്ണറപ്പായാണ് അഭിഷേകിന്റെ മടക്കം. 



  • Jun 16, 2024 21:10 IST

    തകർപ്പൻ നൃത്തചുവടുകളുമായി ദിൽഷ

    ഡാൻസ്  പെർഫോമൻസുമായി  ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയായ ദിൽഷ പ്രസന്നനും വേദിയിലെത്തി. 



  • Jun 16, 2024 20:54 IST

    മ്യൂസിക് പെർഫോമൻസുമായി ഗായിക ശക്തിശ്രീ

    മലയാളം, തമിഴ് ഭാഷകളിൽ ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായ ശക്തിശ്രീ ഗോപാലൻ 'മായാ മഞ്ചലിലേറി' എന്ന ഗാനവുമായി വേദിയിലെത്തി. 



  • Jun 16, 2024 20:31 IST

    നാലാം റണ്ണറപ്പായി ഋഷി

    ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ നാലാം റണ്ണറപ്പറായി ഋഷി. മൈജിയുടെ സ്നേഹസമ്മാനവും ഏറ്റുവാങ്ങിയാണ് ഋഷി പടിയിറങ്ങിയത്. 

    Rishi Evicted



  • Jun 16, 2024 19:51 IST

    സെമി ക്ലാസിക് ഡാൻസുമായി ശ്രുതി ലക്ഷ്മി

    ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥിയായ ശ്രുതി ലക്ഷ്മിയുടെ ഡാൻസ് പെർഫോമൻസും അരങ്ങേറി.



  • Jun 16, 2024 19:42 IST

    എന്നെ ഈ ഷോയിലേക്ക് ആകർഷിച്ചത് അതാണ്: മോഹൻലാൽ

    "ഈ ഷോ ചെയ്യുന്നത് എന്തിനാണെന്ന് എന്നോട് പലരും ചോദിച്ചു. ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളെ എന്റർടെയിൻ ചെയ്യാനാണ്. ഈ ഷോയുടെ എന്റർടെയിൻമെന്റ് വാല്യൂ തന്നെയാണ് എന്നെ ഈ ഷോയിലേക്ക് ആകർഷിച്ചത്. ഈ 47 വർഷങ്ങൾ പല കഥാപാത്രങ്ങളായാണ് ഞാൻ നിങ്ങളുടെ മുന്നിലെത്തിയത്. ഇവിടെ പക്ഷേ ഞാനെത്തുന്നത് മോഹൻലാൽ ആയി തന്നെയാണ്," മോഹൻലാൽ എന്തിനാണ് ഈ ഷോ ചെയ്യുന്നത് എന്ന രീതിയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി ലാലേട്ടൻ. 

     



  • Jun 16, 2024 19:20 IST

    ഫിനാലെയ്ക്ക് സാക്ഷിയാവാൻ അവരുമെത്തി

    ഗ്രാൻഡ് ഫിനാലെയ്ക്ക് എത്തിച്ചേർന്ന സീസൺ ആറിലെ എവിക്റ്റഡ് കണ്ടെസ്റ്റന്റ്സ് ഓരോരുത്തരായി വേദിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. 



  • Jun 16, 2024 19:13 IST

    മോഹൻലാലിന്റെ ഗ്രാൻഡ് എൻട്രി

    വർണാഭമായ വേദിയിലേക്ക് റോയൽ എൻട്രി നടത്തി ലാലേട്ടൻ.



  • Jun 16, 2024 19:03 IST

    നിറപ്പകിട്ടോടെ ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കമായി 

    ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കമായി. വിധു പ്രതാപും സിതാരയും ബംബട്ടു ഹുഡുകി ഗാനം പാടികൊണ്ടാണ് വീടിനകത്തേക്ക് പ്രവേശിച്ചത്. 



  • Jun 16, 2024 18:54 IST

    ജിന്റോയുടെ ബിഗ് ബോസ് യാത്രയിൽ നിന്നൊരേട്

    ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് ഒടുവിൽ തിരി തെളിഞ്ഞു. വിവിധ കലാപരിപാടികളോടെയാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. 



  • Jun 16, 2024 18:27 IST

    സിജോയോട് മാപ്പപേക്ഷിച്ച് റോക്കി; വീഡിയോ

    സഹമത്സരാർഥിയായ സിജോ ജോണിനെ ഇടിച്ചതിനെ തുടർന്ന് ഷോ വിട്ടിറങ്ങേണ്ടി വന്ന മത്സരാർത്ഥിയാണ് റോക്കി. റോക്കിയുടെ ഇടിയേറ്റ സിജോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടിയും വന്നിരുന്നു. ചെന്നെയിൽ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ഷൂട്ട് പുരോഗമിക്കുമ്പോൾ  സിജോയോട് മാപ്പു അപേക്ഷിച്ചുകൊണ്ട് റോക്കി പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടുകയാണ്. 

    Read More: ജിന്റോയ്ക്ക് ആശംസ, സിജോയോട് മാപ്പപേക്ഷ; പുര കത്തുമ്പോൾ വാഴ വെട്ടി റോക്കി



  • Jun 16, 2024 16:53 IST

    ഏറെ വൈകാരിക ബന്ധമുള്ള ഈ നഗരത്തിൽ, നിമിഷങ്ങളെണ്ണി ഞാനും കാത്തിരിക്കുന്നു: മോഹൻലാൽ

    ചെന്നൈ മഹാനഗരത്തിനു തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്ന ഒരു പ്രൊമോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.



  • Jun 16, 2024 16:25 IST

    ഡാൻസേഴ്സിനൊപ്പം ചുവടുവച്ച് മോഹൻലാൽ, പ്രൊമോ



  • Jun 16, 2024 16:23 IST

    ഫൈനൽ ഫൈവിലെ ഏക ലേഡി മത്സരാർത്ഥി

    13 സ്ത്രീ മത്സരാർത്ഥികളും 12 പുരുഷ മത്സരാർത്ഥികളും ഏറ്റുമുട്ടിയ ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫൈനലിൽ എത്തിയ ഏക ലേഡി മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. 

    Jasmine Jafer Bigg Boss Malayalam

     



  • Jun 16, 2024 15:45 IST

    ബിഗ് ബോസ് കപ്പ് എത്തുക മാണിക്യമംഗലത്തെ ഈ വീട്ടിലേക്കോ? ജിന്റോയുടെ ഹോം ടൂർ വീഡിയോ

    ജിന്റോയുടെ കാലടി മാണിക്യമംഗലത്തുള്ള വീടിന്റെ ഹോം ടൂർ വീഡിയോ കാണാം.

     

    Read More: ഇതാണ് ബിഗ് ബോസ് താരം ജിന്റോയുടെ കാലടിയിലെ വീട്; വീഡിയോ



  • Jun 16, 2024 15:20 IST

    ബിഗ് ബോസ് വിന്നറിന് എത്ര ലക്ഷം ലഭിക്കും?

    ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക എന്നറിയാമോ?  

    വിശദമായ വാർത്ത ഇവിടെ വായിക്കാം: ബിഗ് ബോസ് വിജയിയാവുന്ന മത്സരാർത്ഥിയ്ക്ക് എത്ര ലക്ഷം ലഭിക്കും?



  • Jun 16, 2024 15:10 IST

    ജാസ്മിൻ, ആ കുട്ടിയെ വിറ്റു ഈ സീസൺ, അവളായിരുന്നു കണ്ടന്റ്: ആര്യ

     "ബിഗ് ബോസ് സീസൺ 6 കണ്ടെടുത്തോളം വിജയിക്കാൻ അർഹൻ എന്ന് തോന്നിയത് ജിന്റോയാണ്. പക്ഷെ എന്റെ ആഗ്രഹം ഈ സീസൺ ജയിക്കേണ്ടത് ജാസ്മിൻ ആവണമെന്നാണ്. ജാസ്മിൻ ജാഫർ എന്ന കുട്ടിയെ വച്ചിട്ടാണ് ഈ സീസൺ 6 ഫുൾ റൺ ചെയ്തത്. ഒരു സംശയവുമില്ല. ആ മത്സരാർത്ഥി ഈ സീസണിനെ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തുകയായിരുന്നു. ആ കുട്ടിയെ വിറ്റു ഈ സീസൺ. അവളായിരുന്നു കണ്ടന്റ്. അത്രയും പ്രോഫിറ്റ് ഈ സീസണിനു ഉണ്ടാക്കി കൊടുത്ത കണ്ടസ്റ്റന്റ് ജാസ്മിൻ ജാഫറാണ്,"  ജാസ്മിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥി ആര്യ.

    Bigg Boss Malayalam 6 Arya Supports Jasmin

    Read More: ഈ സീസൺ മൊത്തം തന്റെ ഷോൾഡറിൽ താങ്ങി നിർത്തിയത് ജാസ്മിനാണ്: ആര്യ



  • Jun 16, 2024 14:58 IST

    പൂരം കൊടിയേറാൻ ഇനി 5 മണിക്കൂറുകളുടെ കാത്തിരിപ്പ്



  • Jun 16, 2024 14:47 IST

    രാജാവിനെ വാഴ്ത്താത്ത സീസൺ

    ടാഗ് ലൈനിൽ പറയുന്നതു പോലെ, അക്ഷരാർത്ഥത്തിൽ മാറ്റി പിടിച്ച ഒരു സീസണാണ് ഇത്. ആ മാറ്റിപിടിക്കലിന്റെ പ്രതിഫലനങ്ങൾ ഷോയിൽ ഉടനീളം കാണാനും സാധിച്ചിട്ടുണ്ട്. പൊതുവെ, എല്ലാ സീസണിലും രാജാവായി വാഴ്ത്തപ്പെടുന്ന ഒരു മത്സരാർത്ഥിയുണ്ടാവാറുണ്ട്. ആ മത്സരാർത്ഥിയുടെ വൺമാൻ ഷോയ്ക്കും പ്രേക്ഷകർ സാക്ഷിയാവേണ്ടി വരാറുണ്ട്. എന്നാൽ അത്തരം കണക്കു കൂട്ടലുകളെയെല്ലാം തെറ്റിച്ച സീസൺ ആണ് കടന്നുപോവുന്നത്. ജിന്റോയെ രാജാവായി വാഴ്ത്താൻ പിആറുകൾ കിടഞ്ഞു പരിശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ വിഫലമാവുന്ന കാഴ്ചയാണ് കണ്ടത്. അതിന്റെ കൂടി ഫലമാണ്, ഫൈനലിനോട് അടുക്കുമ്പോഴും ആരു മുന്നിലെത്തും എന്നു പ്രവചിക്കാനാവാത്ത രീതിയിൽ മൂന്നുപേർ മുഖാമുഖം നിന്നുള്ള ശക്തമായ പോരാട്ടം.  തുല്യശക്തികളെന്ന രീതിയിൽ പൊരുതിയ അർജുൻ ശ്യാം, ജിന്റോ, ജാസ്മിൻ എന്നിവരാണ് ഷോയുടെ അവസാനഘട്ടത്തെ ഇത്രയേറെ ആവേശഭരിതമാക്കിയത്. 



Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: