scorecardresearch

ജാസ്മിനും ഗബ്രിയും വാഴത്തോപ്പിൽ ഇരുന്ന് പ്രണയിക്കട്ടെ, നമുക്ക് വേറെ വിഷയം സംസാരിക്കാം: സിബിൻ, Bigg Boss Malayalam 6

Bigg Boss Malayalam 6: ചെന്നൈയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിബിൻ

Bigg Boss Malayalam 6: ചെന്നൈയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിബിൻ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Sibin About Jasmin Gabri

Bigg Boss Malayalam 6

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി ഒരാഴ്ച കൊണ്ടു തന്നെ മികച്ച ഗെയിം പ്ലാൻ കാഴ്ച വച്ച മത്സരാർത്ഥിയാണ് സിബിൻ.  പുറത്തുനിന്ന് ഷോ കണ്ട്, ജനവികാരം മനസ്സിലാക്കി, വീടിനകത്തെ ചില കൂട്ടുക്കെട്ടുകൾ തകർത്ത്, മത്സരാർത്ഥികളെ എക്സ്പോസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിബിൻ ഷോയിലേക്ക് എത്തിയത്. ആദ്യദിനങ്ങളിൽ ഒരുപരിധി വരെ സിബിൻ വിജയിക്കുകയും ചെയ്തു. എന്നാൽ തിരിച്ചടികൾ നേരിട്ടതോടെ മാനസികമായി തകർന്ന് സിബിൻ ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു.

Advertisment

ജാസ്മിനും ഗബ്രിയുമായിരുന്നു ബിഗ് ബോസ് വീടിനകത്ത് സിബിന്റെ പ്രധാന ടാർഗറ്റ്. സിബിൻ വീടിനകത്ത് തന്റെ ഗെയിം സ്ട്രാറ്റജി പുറത്തെടുത്തതോടെ ജാസ്മിനും ഗബ്രിയും ഡൗൺ ആവുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു. ഇരുവരെയും രണ്ടു ഗ്രൂപ്പുകളിലേക്ക് മാറ്റുക പോലുള്ള കാര്യങ്ങളിലും സിബിന്റെ മാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ജാസ്മിനെ ട്രിഗർ ചെയ്ത് വീക്കാക്കുക എന്ന സിബിന്റെ സ്ട്രാറ്റജി ഇടയിലെവിടെയോ വച്ച് തിരിച്ചടിച്ചു. എതിരാളിയെ ട്രിഗർ ചെയ്യാൻ പോയ സിബിൻ സ്വയം ട്രിഗറാവുകയായിരുന്നു. മനസ്സില്ലാതെ ജാസ്മിനും തിരിച്ചു പ്രവോക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ സിബിന്റെ നിയന്ത്രണം വിട്ടു. ജാസ്മിനെതിരെ മോശം ആംഗ്യം കാണിക്കുന്നതിലാണ് അത് ചെന്നവസാനിച്ചത്.

ആ പ്രവൃത്തിയാവട്ടെ സിബിന്റെ കുതിപ്പിന് മങ്ങൽ ഏൽപ്പിച്ചു. ബിഗ് ബോസാണ് ഈ വിഷയത്തിൽ ആദ്യം താക്കീത് നൽകിയത്, ശിക്ഷാനടപടിയുടെ ഭാഗമായി നേരിട്ട് നോമിനേഷനിലേക്ക് സിബിൻ ഇടം നേടുകയും  പവർ റൂമിൽ നിന്നും പുറത്താവുകയും ചെയ്തു. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലും സിബിന്റെ ഈ പെരുമാറ്റത്തെ വിമർശിച്ചതോടെ  സിബിൻ ആകെ തകർന്നു.  അതോടെ തനിക്ക് ഇവിടെ തുടരാനാവില്ലെന്നും പുറത്തുപോകണമെന്നും വാശി പിടിക്കുകയും കരയുകയുമൊക്കെ ചെയ്യുന്ന സിബിനെയാണ് കണ്ടത്. ബിഗ് ബോസ് ഇടപെട്ട് സിബിന് സൈക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കിയിരുന്നെങ്കിലും സിബിന്റെ മാനസികാവസ്ഥ സാധാരണഗതിയിൽ ആവാത്തതിനെ തുടർന്ന് സൈക്കോളജിസ്റ്റിന്റെ നിർദേശാനുസരണം സിബിനെ ഷോയിൽ നിന്നും പുറത്തേക്കു മാറ്റി.

Advertisment

ചെന്നൈയിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരമാണ് സിബിൻ കൊച്ചി എയർപോർട്ടിൽ തിരിച്ചെത്തിയത്. സുഹൃത്തുക്കളും ഓൺലൈൻ മാധ്യമങ്ങളും സിബിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ജാസ്മിൻ- ഗബ്രി ജോഡികളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച ഓൺലൈൻ മാധ്യമങ്ങളോട് "വേറെ എന്തൊക്കെ വിഷയങ്ങളുണ്ട് നമുക്ക് സംസാരിക്കാൻ. അവരു രണ്ടുപേരും ആ വാഴത്തോപ്പിൽ ഇരുന്ന് പ്രണയിച്ചിട്ടു പോട്ടെ. രണ്ടു ക്യാമറ അവർക്കുള്ളതാണ്," എന്നായിരുന്നു സിബിന്റെ മറുപടി. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: