scorecardresearch

ഗബ്രിയുമായി കോംബോ പിടിച്ചതല്ല, അത് ശുദ്ധമായ സ്നേഹമാണ്: ജാസ്മിൻ

"ആദ്യ ദിവസം വന്നപ്പോൾ തന്നെ ഞാൻ, രതീഷ്ക്ക, ​ഗബ്രി, നോറ എന്നിവർ ഭയങ്കര കമ്പനി ആയിരുന്നു. അതിൽ നിന്നും രണ്ട് പേർ കൊഴിഞ്ഞ് പോയപ്പോൾ ഞാനും ഗബ്രിയും മാത്രമായി മാറുകയായിരുന്നു"

"ആദ്യ ദിവസം വന്നപ്പോൾ തന്നെ ഞാൻ, രതീഷ്ക്ക, ​ഗബ്രി, നോറ എന്നിവർ ഭയങ്കര കമ്പനി ആയിരുന്നു. അതിൽ നിന്നും രണ്ട് പേർ കൊഴിഞ്ഞ് പോയപ്പോൾ ഞാനും ഗബ്രിയും മാത്രമായി മാറുകയായിരുന്നു"

author-image
Television Desk
New Update
Bigg Boss malayalam 6 Jasmin Jaffar interview

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസണിലെ ഏറ്റവും സെൻസേഷൻ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ ജാഫർ. ഇമേജ് ഭയമില്ലാതെ റിയലായി നിന്നു കളിച്ച ജാസ്മിൻ ഷോയിൽ മൂന്നാം സ്ഥാനം നേടിയാണ് പടിയിറങ്ങിയത്.  ആറാം സീസൺ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ട് പോയ കണ്ടന്റ് മേക്കർ എന്നു തന്നെ ജാസ്മിനെ വിശേഷിപ്പിക്കാം. കടുത്ത സൈബർ ആക്രമണവും ജാസ്മിനു നേരിടേണ്ടി വന്നിരുന്നു. 

Advertisment

ബി​ഗ് ബോസ് അനുഭവങ്ങളെ കുറിച്ച് ജാസ്മിൻ സംസാരിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഞാൻ ഞാനായിട്ടാണ് നിന്നത്. എനിക്ക് എന്റെ വീടായാണ് തോന്നിയത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീടുമായി സിങ്കായി. പിന്നെ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇഷ്ടം പോലെ തെറ്റുകൾ പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ?  എന്നോട് ഒരാൾ എടുത്ത് പറയുമ്പോൾ എടുക്കേണ്ട കാര്യങ്ങൾ എടുത്തിട്ടുണ്ട്. എനിക്ക് ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ പറയുന്ന പല കാര്യങ്ങളും ഇഷ്ടമല്ലാത്തവരും കാണും. പക്ഷെ ഫേക്കാകാൻ ശ്രമിച്ചാൽ ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കില്ലായിരുന്നു.

"ആദ്യം വന്നപ്പോൾ എല്ലാവർക്കും എന്നെ ഇഷ്ടമാവുമെന്നാണ് വിചാരിച്ചത്. എന്റെ സംസാരമൊക്കെ കേട്ട് കുറേ പേർക്ക് എന്നെ ഇഷ്ടമാണ്. ദേഷ്യം വന്നാൽ അലമ്പാണെന്ന് എനിക്ക് അറിയാം. എന്നാലും ഇത്രയും പ്രശ്നമുണ്ടാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.  എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമേയുള്ളൂ."

"ടോപ്പ് ഫൈവിൽ വന്ന എല്ലാവരും അടിപൊളിയാണ്. ജിന്റോയെന്ന മനുഷ്യനെ വന്നപ്പോൾ തൊട്ട് ഇഷ്ടമാണ്. പക്ഷെ പുള്ളി ​ഗെയിമിന് വേണ്ടി പലതും ക്രിയേറ്റ് ചെയ്തതാണ് എനിക്ക് പ്രശ്നമായത്. പുള്ളി ജയിച്ചതിൽ എനിക്കൊരു പ്രശ്നവും ഇല്ല. പുള്ളി കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ തന്നെയാണ്. നമ്മൾ വഴക്കുണ്ടാക്കുമ്പോൾ എന്തെങ്കിലും പറയും. താൻ വീട്ടിലും അങ്ങനെയാണ്. "

Advertisment

"ഗബ്രിയുമായുള്ള സൗഹൃദം പ്ലാൻ ചെയ്തതൊന്നുമല്ല. ആദ്യ ദിവസം വന്നപ്പോൾ തന്നെ ഞാൻ, രതീഷ്ക്ക, ​ഗബ്രി, നോറ എന്നിവർ ഭയങ്കര കമ്പനി ആയിരുന്നു. അതിൽ നിന്നും രണ്ട് പേർ കൊഴിഞ്ഞ് പോയപ്പോൾ ഞങ്ങൾ രണ്ട് പേർ മാത്രമായി മാറി. ഞാനെന്തുണ്ടെങ്കിലും മുഖത്തു നോക്കി സംസാരിക്കും. സ്വാഭാവികമായും എതിരെ നിൽക്കാനും ആളകൾ കാണുമല്ലോ. നമ്മളെ മനസിലാക്കി, നമ്മുടെ എല്ലാ പ്രശ്നങ്ങളിലും കൂടെയൊരാൾ നിൽക്കുകയെന്നത് നമ്മുടെ ഭാ​ഗ്യമാണ്. എനിക്ക് ആ ഒരു  ഭാ​ഗ്യം അവന്റെയടുത്ത് നിന്ന് കിട്ടി. അവനെ അവിടെ കിട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. കോംബോ എന്നല്ല, ശുദ്ധമായ സ്നേഹമാണത്."

"ബി​ഗ് ബോസിൽ നിന്നും ഞാൻ കുറേ ക്ഷമ പഠിച്ചു. ഞാൻ വളരെ ഡിപെന്റഡ് ആയിരുന്നു. സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാൾ വേണം. പുറത്താണെങ്കിൽ വീട്ടുകാരോ സുഹൃത്തുക്കളോ കാണും. ബി​ഗ് ബോസിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇൻഡിപെന്റ് ആയി. ഒറ്റയ്ക്ക് ഇരിക്കാൻ പഠിച്ചു."

Read More



Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: