/indian-express-malayalam/media/media_files/u4UdTQ2OeCM1FjvA9tka.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ അഭിഷേക് ശ്രീകുമാർ
ബിഗ് ബോസ് മലയാളം ആറം സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ വീക്കന്റ് എപ്പിസോഡുകളിൽ രണ്ടു മത്സരാര്‍ത്ഥികളാണ് വീട്ടിൽ നിന്നും പുറത്തായത്. എവിക്ഷനു പുറമേ പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിച്ച ഒരു എപ്പിസോഡായിരുന്നു ഞായറാഴ്ചത്തേത്. ലോക മാതൃദിനം ആഘോഷിക്കുകയായിരുന്നു മത്സരാര്‍ത്ഥികൾ.
മാതൃദിനത്തിൽ എല്ലാ മത്സരാര്‍ത്ഥികളും അവരുടെ അമ്മമാർക്ക് കത്തുകളെഴുതി. സ്ട്രോങ് മത്സരാര്‍ത്ഥികളിൽ ഒരാളായ അഭിഷേക് തനിക്ക് ചെറുപ്പത്തിലെ നഷ്ടപ്പെട്ട അമ്മയ്ക്കെഴുതിയ കത്താണ് സഹമത്സരാർത്ഥികളെയും മോഹൻലാലിനെയും കണ്ണീരണിയിച്ചത്.
പ്രിയപ്പെട്ട അമ്മയ്ക്ക് സുഖമാണെന്ന് കരുതുന്നു. താൻ അമ്മയുടെ പേര് പറഞ്ഞ് എവിടെയും സെന്റിഅടിക്കാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് അഭിഷേക് കത്ത് വായിക്കാൻ തുടങ്ങുന്നത്. "ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്ക് തന്നു. ഒരു ഹായ്, മിസ് യൂ, ബൈ താരം എന്നാണ് കരുതിയത്. പക്ഷേ ഇവിടെയുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു, മനസ്സ് തുറന്ന് എഴുതണമെന്ന്.
അമ്മയുടേതായ ഓർമ്മകൾ എനിക്കുള്ളത് മൂന്നാം ക്ലാസിൽ പടിക്കുന്ന സമയത്താണ്. അതാണ് എന്റെ അവസാനത്തെ ഓർമകളും. ടി.വി ഓഫാക്കി പഠിക്കാൻ പറയുന്നതും നാമം ചൊല്ലിക്കുന്നതും പഠിപ്പിക്കുന്നതും ആ സമയത്ത് വാഷ് ബേസിനിൽ പോയി ചോര ഛർദ്ദിക്കുന്നതും വയ്യാതെ ആശുപത്രിയിൽ വീൽ ചെയറിൽ പോകുന്നതും ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ട് മൂടി യാത്ര ആകുന്നതും. ആകെയുള്ള ഓർമ്മകളിൽ പ്രധാനപ്പെട്ടത് ഇതൊക്കെയാണ്.
അമ്മ പോയതിൽ പിന്നെ എന്റെ ജീവിതം മാറിമറിഞ്ഞു. അച്ഛനാണ് പാരന്റ്സ് മീറ്റിംഗിന് വരാറുള്ളത്. പത്താം ക്ലാസിലായപ്പോൾ അച്ഛനോട് വരണ്ടാന്ന് പറഞ്ഞു. അത് അമ്മയുടെകാര്യം ആരും ശ്രദ്ധിക്കാതിരിക്കാൻ വേണ്ടിയിരുന്നു. ശത്രുത കാണിച്ചാലും സെന്റിമെൻസ് കാണിക്കുന്നത് എനിക്കിഷ്ടമല്ല. കുടുംബം എത്ര വലുതാണെന്ന് എനിക്ക് മനസിലായി. ഒരാൾ നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വിലയെനിക്ക് മനസിലായത്.
എന്നെപ്പോലെ ചിന്തിക്കുന്ന ഒത്തിരി സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ ഒരിക്കലും ഒരു ലഹരിക്കും അടിമയാകാത്തതും അമ്മ കാരണമാണ്. അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെയൊന്നും ആവില്ലായിരുന്നെന്ന് ആരും പറയരുത്. അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതി. മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ട്. ഞാൻ ആ ദിവസം മൈൻഡ് ചെയ്യാറില്ല," അഭിഷേകിന്റെ കത്ത് ഇങ്ങനെ.
Read More Stories Here
- Bigg Boss malayalam 6: ബിഗ് ബോസ് വീടിനോട് ബൈ പറഞ്ഞിറങ്ങി ശ്രീരേഖ
- ബിഗ് ബോസിൽ നിന്നും ശരണ്യ ആനന്ദ് പുറത്തേക്ക്
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.