/indian-express-malayalam/media/media_files/ABNZb8hmLGg4DRNx3Dgx.jpg)
മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീരേഖ ഷോയിലെ മികച്ചൊരു എന്റർടെയ്നറായിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ബിഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഞായറാഴ്ച ഒരാൾ കൂടി പുറത്തായി. ശനിയാഴ്ച സിനിമ-സീരിയൽ താരം ശരണ്യ ആനന്ദ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച സിനിമാ നടിയായ ശ്രീരേഖ പുറത്തായത്. മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീരേഖ ഷോയിലെ മികച്ചൊരു എന്റർടെയ്നറായിരുന്നു.
ബിഗ് ബോസ് മലയാളം ആറാം സീസൺ പത്താം ആഴ്ചയിലേക്ക് കടക്കവെ മത്സരം കൂടുതൽ കടുക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ശ്രീരേഖ, ജിന്റോ, അപ്സര, സിജോ, ശ്രീധു എന്നിവരാണ് ഇത്തവണ എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഒരു ടാസ്കിലൂടെ ആയിരുന്നു എവിക്ഷൻ ബിഗ് ബോസ് നടത്തിയത്.
ജിന്റോ, അപ്സര, ശ്രീരേഖ, സിജോ, ശ്രീധു എന്നിവരുടെ പസിൽസ് ശരിയായി വയ്ക്കുക എന്നതായിരുന്നു ടാസ്ക്. ഇതിൽ ഒരാളുടെ പസിലുകളിൽ ഒന്ന് കുറവായിരിക്കും. അയാളാകും ഔട്ട് ആകുക. ഒടുവിൽ ശ്രീരേഖ പുറത്തായി. പിന്നാലെ ഇക്കാര്യം ബിഗ് ബോസ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞിറഞ്ഞിറങ്ങിയ ശ്രീരേഖ എല്ലാവരോടും യാത്ര പറഞ്ഞാണ് മടങ്ങിയത്.
സിനിമാ സീരിയൽ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് ശ്രീരേഖ. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിനിയായ ശ്രീരേഖ സൈക്കോളജിസ്റ്റ് കൂടിയാണ്. വീണ്ടും ജ്വാലയായി, ശ്രീ ഗുരുവായൂരപ്പൻ, മിന്നു കെട്ട് തുടങ്ങി നിരവധി ടിവിസീരിയലുകളിൽ ബാലതാരമായി അഭിനയിച്ചു.
ഷെയിൻ നിഗം നായകനായ 'വെയിൽ' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 18 കിലോയോളം ഭാരം വർധിപ്പിച്ച്, ശ്രദ്ധനേടിയിരുന്നു. ഈ കഥാപാത്രത്തിന്, മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡും ശ്രീരേഖയ്ക്ക് ലഭിച്ചിരുന്നു.
കാഴ്ച്ച, വാർ & ലൗ തുടങ്ങിയ സിനിമകളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ശ്രീരേഖ, ആലപ്പുഴ ശിശുക്ഷേമ സമിതിയിൽ സൈക്കോളജിസ്റ്റായി ജോലിചെയ്തിട്ടുണ്ട്. ഈ സമയം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വീഡിയോ കണ്ടിഷ്ടപ്പെട്ടാണ് സംവിധായകൻ ശരത്, വെയിൽ എന്ന സിനിമയിലെ രാധ എന്ന അമ്മക്കഥാപാത്രമായി ശ്രീരേഖയെ കാസ്റ്റ് ചെയ്യുന്നത്.
ചലച്ചിത്ര മേഖലയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രോജക്റ്റ് കോർഡിനേറ്ററുമൊക്കെയായ സന്ദീപ് ശ്രീധരനാണ് ഭർത്താവ്. നിലവിൽ, സന്ദീപിനും കുടുംബത്തിനുമൈപ്പം തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിലാണ് താമസം.
Read More Stories Here
- ബിഗ് ബോസിൽ നിന്നും ശരണ്യ ആനന്ദ് പുറത്തേക്ക്
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.